go

അമ്പലംകുന്ന്– ഇളവൂർ– മുക്കവല പാറംകോട് റോഡ് നിർമാണത്തിൽ അപാകത

Kollam News
ഇളവൂർ മുക്കവല പാറംകോട് റോഡിനെ ബന്ധിപ്പിക്കുന്ന ഉതുങ്കൽ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞു റോഡ് താണ നിലയിൽ
SHARE

ഓയൂർ∙ ഇളമാട് ഗ്രാമപഞ്ചായത്തിലെ ഇളവൂർ മുക്കവല പാറംകോട് റോഡിന്റെ റീ ടാറിങും പാലം ബലപ്പെടുത്തുന്ന നിർമ്മാണവും അശാസ്ത്രീയമെന്ന് ആരോപിച്ചു നാട്ടുകാർ സമരത്തിനു ഒരുങ്ങുന്നു.യാത്രാക്ലേശം വലുതായി അനുഭവപ്പെടുന്ന പഞ്ചായത്തിലെ ഗ്രാമീണ റോഡാണ് ഇളവൂർ മുക്കവല പാറംകോട് റോഡ്. ദീർഘകാലമായി റോഡിലൂടെയുള്ള വാഹന ഗതാഗതം ക്ലേശകരമാണ്.

Kollam News
അപ്രോച്ചു റോഡ് ഇല്ലാത്ത ഉതുങ്കൽ പാലത്തിനു സമീപത്തുള്ള ഏലായിൽ റോഡ് ടാറിങ് ഫണ്ട് ഉപയോഗിച്ചു പാലം നിർമാണത്തിൽ

കഴിഞ്ഞ മഴയോടെ റോഡിലെ ഉള്ള ടാറിങ് പൂർണ്ണമായും ഒലിച്ചു പോകുകയും ഉതുങ്കൽ പാലത്തിന്റെ വശം പൂർണ്ണമായും ഇടിയുകയും ചെയ്തു. മുല്ലക്കര രത്നാകരൻ എംഎൽഎ യുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ 3 കിലോമീറ്ററോളം നീളം വരുന്ന റോഡ് 3 മീറ്റർ വീതിയിൽ റീ ടാറിങിനും പാലത്തിന്റെ വശം കെട്ടിബലപ്പെടുത്തതിനും അനുവദിച്ചു.

എന്നാൽ പാലം ബലപ്പെടുത്താതെയും ടാറിങ് ചെയ്യാതെയും പാലത്തിനു സമീപം അപ്രോച്ചു റോഡില്ലാത്ത ഭാഗത്ത് ഏലായിൽ ഭാവിയിൽ വഴി വരുമെന്ന് കാണിച്ചു കലുങ്കിനു പകരമായ ഫണ്ടിന്റെ ഭൂരിഭാഗവും ചെലവഴിച്ചു ചെറിയ പാലത്തിന്റെ നിർമാണം നടക്കുകയാണ്.

ഉതുങ്കൽ പാലത്തിന്റെ വശം ബലപ്പെടുത്തുന്നതിനു മണ്ണു മാറ്റിയപ്പോൾ പാലത്തിന്റെ വശങ്ങൾ പൂർണ്ണമായും ഇടിഞ്ഞു താണതിനാൽ നിലവിൽ റോഡു ഇല്ലാത്തതിനാൽ ഈ ഭാഗത്തുകൂടി വാഹന ഗതാഗതവും തടസ്സപ്പെട്ടു. ഇതുമൂലം ഉതുങ്കൽ കിഴവറ്റ മുക്കവല ഭാഗം തീർത്തും ഒറ്റപ്പെട്ടു. 

അക്കരെ ഇക്കരെ പോകുന്നതിനു കിലോമീറ്ററോളം ചൂറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.ഉദ്യോഗസ്ഥ വീഴ്ചയും കോൺട്രാക്ടറുടെ അനാസ്ഥയുമാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും മേൽനോട്ടത്തിലാണ് നിർമാണം പുരോമിക്കുന്നത്.

നിർമാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു കലക്ടർക്കും എംഎൽഎയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾക്കും, വിജിലൻസിനും പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചു.റോഡ് നിർമാണത്തിൽ തടയുന്ന നടപടികളിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം. എത്രയും വേഗം പാലം ബലപ്പെടുത്തി പൂർണ്ണമായും റീടാറിങ് ചെയ്തു റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama