go

ശരവണന് നിവർന്നു നിൽക്കാം; സുമനസ്സുകൾ കനിഞ്ഞാൽ

SHARE

കൊട്ടാരക്കര∙ ശരവണന് നിവർന്നു നിൽക്കണം. നടക്കണം. കൂട്ടുകാർക്കൊപ്പം കളിക്കണം. ഇതിനു സാധ്യതകൾ തെളിഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർമാർ . പക്ഷേ പണം വേണം. 8 ശസ്ത്രക്രിയയ്ക്കായി 5 ലക്ഷം രൂപയാണ് ആവശ്യം. നിർധന കുടുംബാംഗമായ ശരവണന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം.

സെറിബ്രൽ പാൾസി ലക്ഷണങ്ങളോടെ തളർന്ന അരക്കെട്ടും ബലമില്ലാത്ത കാലുകളുമായി ജീവിക്കുന്ന കുഞ്ഞുശരവണൻ യാചിക്കുന്നു. എന്നെ സഹായിക്കില്ലേ? മുസ്‌ലിം സ്ട്രീറ്റ് ശാസ്താംമുകൾ വീട്ടിൽ ജയകുമാറിന്റെയുടെയും രേവതിയുടെയും മൂത്ത മകനാണ് പന്ത്രണ്ടുകാരനായ ശരവണൻ. ജയകുമാറിനു കൂലിപ്പണിയാണ്. വീട്ടുജോലിക്ക് പോയി നിത്യവൃത്തിക്കുള്ള പണം നേടുകയാണ് രേവതി. മുത്തശ്ശി ജാനകി ഹോട്ടലിൽ സഹായജോലികൾ ചെയ്യുന്നു. 

ഇവർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ശരവണന്റെ ചികിത്സയും വീട്ടുചെലവുകളും നടത്തുന്നത്. ഇതു വരെ ലക്ഷങ്ങൾ ചെലവായി. കിടപ്പാടം പണയത്തിലാണ്. ശരവണന് ഇളയ സഹോദരിയുണ്ട്. കൊട്ടാരക്കര ടൗൺ യുപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ശരവണനെ ഓട്ടോറിക്ഷയിലാണ് സ്കൂളിലെത്തിക്കുന്നത്. 

ശരവണൻ  നന്നായി പാടും .ചിത്രങ്ങൾ വരയ്്ക്കും. ഭിന്നശേഷിക്കാർക്കുള്ള മത്സരങ്ങളിൽ ഒട്ടേറെ ട്രോഫികൾ ലഭിച്ചിട്ടുണ്ട്.കൊട്ടാരക്കര ഇൻഡ്യൻ ഓവർസീസ് ബാങ്കിൽ രേവതിയുടെ പേരിൽ‌ സേവിങ്സ് അക്കൗണ്ടുണ്ട്. നമ്പർ-320801000000437 ഐഎഫ്എസ് കോഡ്- IOBA0003208 ഫോൺ-79948 74820.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama