go

പുതുവർഷം മിൽമയ്ക്കു നേട്ടം

kollam-cow
SHARE

പുത്തൂർ∙ പുതുവർഷത്തിൽ മിൽമ കൊല്ലം ഡെയറിയുടെ പ്രതിദിന പാൽ സംഭരണം ലക്ഷം ലീറ്റർ പിന്നിട്ടു. പോയ വർഷം തുടക്കത്തിലും ലക്ഷം ലീറ്ററിന്റെ നാഴികക്കല്ലു പിന്നിട്ടിരുന്നെങ്കിലും പിന്നീടതു 98,000 ലീറ്റർ ശരാശരിയിലേക്കു താഴ്ന്നു. എന്നാൽ ഇത്തവണ പുതുവർഷം തുടക്കം മുതൽ ഇതുവരെ സംഭരണം ലക്ഷം ലീറ്ററിനു മേൽ തുടരുകയാണ്. 1,0,3382 ലീറ്ററാണു ശരാശരി സംഭരണം. ഈ മാസം 3ന് സംഭരിച്ച 1,0, 6791 ലീറ്ററാണ് സർവകാല റെക്കോർഡ്.

ക്ഷീര ഉൽപാദന മേഖലയ്ക്ക് ഉണർവേകാൻ മിൽമയും ക്ഷീരവികസന വകുപ്പും നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ ഫലമാണ് ഈ നേട്ടമെന്നു മേഖലാ യൂണിയൻ‍ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. ഇതിനു പുറമേ മാന്നാർ ഡെയറിയിൽ നിന്നു ശരാശരി 9,000 ലീറ്റർ എത്തുന്നുണ്ട്. ആഭ്യന്തര സംഭരണം വർധിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ സംഭരണം മിൽമ നിർത്തിയിരിക്കുകയാണ്. ജില്ലയിലെ 252 ക്ഷീര സംഘങ്ങൾ വഴിയാണ് മിൽമ പാൽ സംഭരിക്കുന്നത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama