go

എക്സൈസ് റേഞ്ച് ഓഫിസ് നിർമാണം അവസാനഘട്ടത്തിൽ

kollam-excise-range-office
നിർമാണം പൂർത്തിയാകുന്ന കുന്നിക്കോട് എക്സൈസ് റേഞ്ച് ഓഫിസ്
SHARE

കുന്നിക്കോട്∙ എക്സൈസ് റേഞ്ച് ഓഫിസ് നിർമാണം ഉടൻ പൂർത്തിയാകും.ടൈൽപാകൽ ഉൾപ്പെടെ അവസാന ഘട്ട പണികൾ മാത്രമാണ് ബാക്കിയുള്ളത്.താലൂക്ക് ആസ്ഥാനമായതോടെയാണ് പത്തനാപുരത്ത് എക്സൈസ് റേഞ്ച് ഓഫിസ് അനുവദിച്ചത്. പത്തനാപുരത്ത് സർക്കിൾ ഓഫിസ് അനുവദിച്ചെങ്കിലും പുനലൂരിലുള്ള റേഞ്ച് ഓഫിസ് മാറ്റി സ്ഥാപിച്ചിരുന്നില്ല.

സ്ഥലപരിമിതി മൂലം കുന്നിക്കോട്ടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം, ചന്തയ്ക്കുള്ളിലായി ഉപയോഗിക്കാതെ കിടന്ന കെട്ടിടങ്ങൾ വൃത്തിയാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്.ഒരുമാസത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കി കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama