go

മാർത്തോമ്മാ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസന കൺവൻഷൻ തുടങ്ങി

kollam-marthoma-programme
മാർത്തോമ്മാ സഭ തിരുവനന്തപുരം- കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസന കൺവൻഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു.
SHARE

ആയൂർ∙ മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെടുന്ന ഇൗ കാലഘട്ടത്തിൽ വിശ്വാസികൾ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്നും പ്രാർഥന ഏറ്റവും ആവശ്യമായ കാലഘട്ടത്തിലാണു നാം ജീവിക്കുന്നതെന്നും മാർത്തോമ്മാ സഭ പരമാധ്യക്ഷൻ റവ.ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മാർത്തോമ്മാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർണബാസ് അധ്യക്ഷത വഹിച്ചു.ഡോ.തോമസ്ജോർജ്, റവ.ഡേവിഡ് ഡാനിയേൽ, റവ.ജോർജ് ഏബ്രഹാം, സാബു അലക്സ്, എം.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ 10നു സേവികാസംഘം ശതാബ്ദി ആഘോഷം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7നു നടത്തുന്ന യോഗത്തിൽ റ . തോമസ് മാർ തീത്തോസ് പ്രഭാഷണം നടത്തും. നാളെ രാവിലെ 10നു കുട്ടികളുടെ യോഗം, വൈകിട്ട് 4നു നടത്തുന്ന യുവവേദിസംഗമം ശ്രേയ ജോബി ഉദ്ഘാടനം ചെയ്യും. 13നു രാവിലെ 8നു കുർബാന, 10നു നടക്കുന്ന ജൂബിലി സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും.  എപ്പിസ്കോപ്പയായി 25 വർഷം പൂർത്തിയാക്കിയ ജോസഫ് മാർ ബർണബാസിനെ ചടങ്ങിൽ ആദരിക്കും, തുടർന്നു സമാപനയോഗം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama