go

വിധിയെ പഴിച്ച് പിന്നോട്ടില്ല; ആമിന മുന്നോട്ടുതന്നെ

kollam News
ആമിനാ ബീവി.
SHARE

പത്തനാപുരം ∙ വിധിയെ പഴിക്കാതെ, അവസരങ്ങളെ വിനിയോഗിച്ച് നേട്ടത്തിന്റെ പാതയിൽ വിളക്കുടി നെല്ലിവിള വീട്ടിൽ ഇ. ആമിനബീവി (ആമി വിളക്കുടി–32). പത്താം ക്ലാസിനു ശേഷം തുടർപഠനം അസാധ്യമെന്നു കരുതിയിടത്തു തുല്യതാ പഠനത്തിലൂടെ പന്ത്രണ്ടാം ക്ലാസ് പാസായി  ഇവർ.

ഇരുകാലുകളും ജന്മനാ തളർന്ന് നടക്കാനാകാത്ത ആമിനയെ മാതാപിതാക്കൾ എടുത്തുകൊണ്ടു പോയാണു സമീപത്തെ സ്കൂളിൽ പത്താംക്ലാസ് വരെ പഠിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങളും ശാരീരിക വൈകല്യവും തുടർപഠനം അസാധ്യമാക്കി.

വീടിനുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ആമിനയ്ക്കു പുറത്തിറങ്ങാൻ അവസരമൊരുക്കിയതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയാണ്. ഇതിലൂടെ ലഭിച്ച മുച്ചക്ര വാഹനത്തിൽ ലോട്ടറി കച്ചവടം നടത്തിയാണ് ആമി ജീവിതം നയിക്കുന്നത്.

സാക്ഷരതാ മിഷന്റെ തുല്യതാ പഠത്തിനായി പന്ത്രണ്ടാം ക്ലാസിൽ ചേർന്ന ആമി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 12ാം ക്ലാസ് പരീക്ഷ ഉയർന്ന മാർക്കിൽ പാസായ ആമിനയ്ക്കു തുടർന്നു പഠിക്കണമെന്നാണ് ആഗ്രഹം. തുടർപഠന സഹായത്തിനായി കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ് ഇവർ.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama