go

ജില്ലാ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ

SHARE

കൊല്ലം ∙ ജില്ലാ ആശുപത്രിയിൽ അത്യാധുനിക കോബ്ല‌േഷൻ ശസ്ത്രക്രിയ. തൊണ്ടവേദനയുമായി എത്തിയ 13 വയസ്സുള്ള പെൺകുട്ടിക്കാണ് അതിനൂതനമായ കോബ്ലേഷൻ സംവിധാനം ഉപയോഗിച്ചു രക്തരഹിത ശസ്ത്രക്രിയയാണു നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണു ജില്ലാ ആശുപത്രിയിൽ ഈ സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ.ഇഎൻടി സർജൻ ഡോ.അജിത്ത് രാജന്റെ നേതൃത്വത്തിലായിരുന്നു ടോൺസിൽ അഡിനോയിഡ് ശസ്ത്രക്രിയ.

അനസ്തീസിയ വിഭാഗത്തിലെ ഡോ.ബിജോയ്, സീനിയർ നഴ്സ് ഡെൽമ, സാങ്കേതിക വിദഗ്ധൻ സുനീഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളിയായി. മൂക്കടപ്പ്, കൂർക്കംവലി, അന്നനാളം എന്നിവയ്ക്കുള്ള അതിസങ്കീർണ ശസ്ത്രക്രിയകളും കോബ്ലേഷൻ സംവിധാനത്തിലൂടെ നടത്താൻ കഴിയും.അത്യാധുനിക വിദേശ നിർമിത ഉപകരണമാണിത്. 8 ലക്ഷത്തോളം രൂപയാണ് ഉപകരണത്തിന്റെ വില. സ്വകാര്യ ആശുപത്രികളിൽ 60,000 രൂപവരെ ചെലവു വരുന്ന ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ, ബിപിഎൽ വിഭാഗത്തിനു സൗജന്യമാണ്. മറ്റുള്ളവർക്കു നാമമാത്രമായ തുക നൽകിയാൽ മതി.

കോബ്ലേഷൻ

റേഡിയോ ഫ്രീക്വൻസി ഊർജം ഉപ്പു ലായനിയുമായി സങ്കലനം ചെയ്തു പ്ലാസ്മയുടെ സഹായത്തോടെയാണു ശസ്ത്രക്രിയ. ചുറ്റുമുള്ള ഭാഗങ്ങൾക്ക് കേടുപാടു വരുത്താതെ രോഗാവസ്ഥയിലുള്ള ഭാഗം മാത്രം കൃത്യമായി നീക്കുന്ന പ്രക്രിയയാണ്. ശസ്ത്രക്രിയയ്ക്കു ശേഷം കഠിന വേദനയോ രക്തസ്രാവമോ ഉണ്ടാകില്ല. രോഗിക്ക് അന്നോ അടുത്ത ദിവസമോ വീട്ടിലേക്കു മടങ്ങാം.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama