go

സംസ്ഥാന ബജറ്റ് കേന്ദ്ര സർക്കാർ നയങ്ങൾക്കുള്ള മറുപടി: തോമസ് ഐസക്

SHARE

കൊല്ലം ∙ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുള്ള മറുപടിയാണു സംസ്ഥാന ബജറ്റെന്നു മന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ‘നവകേരള നിർമിതിയും കേരള ബജറ്റും’ എന്ന വിഷയത്തിൽ എൻഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ – ജനവിരുദ്ധ തീരുമാനങ്ങളെ മറികടന്നു ബദൽ നയങ്ങൾ അവതരിപ്പിക്കുന്നതാണു സംസ്ഥാന ബജറ്റ്. കൊല്ലത്തെ കശുവണ്ടി വ്യവസായത്തിന് അതിജീവനം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ബജറ്റിലുണ്ട്. 

നവകേരളത്തിന്റെ പുനർനിർമിതിക്കായുള്ള കാഴ്ചപ്പാടുകൾക്കൊപ്പം സാധാരണക്കാരുടെ സംരക്ഷണം കൂടി ലക്ഷ്യമിടുന്നതാണു സംസ്ഥാന ബജറ്റെന്നും ഐസക് അവകാശപ്പെട്ടു.കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും സർക്കാരിന് പരിമിതികളുണ്ട്. സംസ്ഥാനത്തിന് വരുമാനം കണ്ടെത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനാണ് കിഫ്ബി ആരംഭിച്ചത്. പഞ്ചായത്തുകൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നത് പോലെ നികുതിയുടെ ഒരു ഭാഗം കിഫ്ബിക്കു ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, പി.കെ.ഗുരുദാസൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, ബി.രാഘവൻ, മേയർ വി.രാജേന്ദ്രബാബു, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama