go

കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

Kollam News
അബീഷ് , അഭിഷേക്.
SHARE

കരുനാഗപ്പള്ളി ∙ വെള്ളാനത്തുരുത്തിൽ ഐആർഇയുടെ ഖനനമേഖലയുടെ തെക്കേ അറ്റത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ആലപ്പാട് പണ്ടാരത്തുരുത്ത് കായൽവാരത്ത് അഭയചന്ദ്രന്റെ മകൻ അബീഷ് ചന്ദ്രൻ (മിക്കു –14), പണ്ടാരത്തുരുത്ത് കുന്നുംപുറത്ത് ബേബിയുടെ മകൻ അഭിഷേക് (കണ്ണൻ– 14) എന്നിവരാണു മരിച്ചത്. ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥികളാണ്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇവർ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. 

പകൽ 12 മണിയോടെയായിരുന്നു സംഭവം. ഉടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടലിലിറങ്ങി തിരച്ചിൽ നടത്തി. രണ്ടു മണിക്കൂറിനുള്ളിൽ  മൃതദേഹങ്ങൾ കണ്ടെടുത്തു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹങ്ങൾ വൈകിട്ടോടെ സംസ്കരിച്ചു. അബീഷ് ചന്ദ്രന്റെ മാതാവ്: ഷെർളി. സഹോദരി: അഭിഷ ചന്ദ്രൻ . അഭിഷേകിന്റെ മാതാവ്: ദീപ. സഹോദരി: അഖില 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama