go

തുറവൂർ മണ്ടയ്ക്കാട് പാറ കുടിവെള്ള പദ്ധതി തയാർ

Kollam News
തുറവൂർ മണ്ടയ്ക്കാട് പാറ കുടിവെള്ള പദ്ധതിക്കുവേണ്ടി പാറയിൽ നിർമിച്ച 1 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി.
SHARE

ഓയൂർ ∙ വെളിയം പഞ്ചായത്തിലെയും കൊട്ടാരക്കര താലൂക്കിലെയും ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ തുറവൂർ മണ്ടയ്ക്കാട് പാറ കുടിവെള്ളം പദ്ധതി ഉദ്ഘാടനത്തിനു തയാറെടുക്കുന്നു. പണി 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും. 120 കുടുംബങ്ങൾക്ക് കുടിവെള്ളം മാസം 100 രൂപ വൈദ്യുതി ചാർജ് മാത്രം ഈടാക്കി വെള്ളം ലഭിക്കുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിയ്ക്കുണ്ട്. ഗുണഭോക്താക്കളിൽ നിന്ന് പണം പിരിക്കുന്നതിനുള്ള ചുമതല പ്രദേശത്തെ ജനകീയ കമ്മിറ്റിയാണ്.

വേനൽ കാലത്ത് ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായ തുറവൂർ വാപ്പാല പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുന്നു.പി.അയിഷപോറ്റിയുടെ 54.5 ലക്ഷവും വെളിയം ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷവും ഉൾപ്പെടെ 64.5 ലക്ഷം ചെലവഴിച്ചാണ് നിർമാണം പൂർത്തിയാകുന്നത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും കുടിവെള്ള വിതരണം തുടങ്ങി കഴിഞ്ഞു.

പാടത്തിനു സമീപം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കിണറും പമ്പ് സെറ്റും സ്ഥാപിച്ചു ഏകദേശം 300 മീറ്റർ അകലെ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കടൽകാണാ പാറയിൽ മൂന്ന് മീറ്റർ പാറ തുരന്ന് 1 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി പണിത് 10 ലൈൻ പൈപ്പുകൾ സ്ഥാപിച്ചാണ് കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. എല്ലാ ഭാഗങ്ങളിലുള്ള വീടുകൾക്കു ഒരുപോലെ ജല ലഭ്യത ഉറപ്പുവരുത്താൻ സാധിക്കും. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലസലീംലാലിന്റെയും അയിഷപോറ്റി എംഎൽഎയുടെയും ശ്രമഫലമായാണ് പദ്ധതി യാഥാർഥ്യമായത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama