go

പല തവണ ഡമ്മി, ഇപ്പോൾ ഒറിജിനലായി മത്സരത്തിനെത്തിയപ്പോൾ സ്വന്തം വോട്ട് ‘നാടുവിട്ടു’

  Kollam News
ചിറ്റയം ഗോപകുമാർ
SHARE

കൊട്ടാരക്കര ∙ പാർലമെന്റ്  തിരഞ്ഞെടുപ്പുകളിൽ  പല തവണ ഡമ്മി സ്ഥാനാർഥിയായിരുന്ന ആൾ‌  ഒറിജിനലായി മത്സരത്തിനെത്തിയപ്പോൾ    മണ്ഡലത്തിലെ സ്വന്തം വോട്ട് ‘നാ‌ടു വിട്ടു’. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ  വോട്ടാണു പത്തനംതിട്ട മണ്ഡലത്തിലായത്.

കൊട്ടാരക്കര നഗരസഭാ പരിധിയിൽ താമസിച്ചിരുന്നതിനാൽ കഴിഞ്ഞ  തിരഞ്ഞെടുപ്പു വരെ മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട കൊട്ടാരക്കരയിലായിരുന്നു ചിറ്റയത്തിനു വോട്ട്. അടൂരിൽ എംഎൽഎ ആയ ആദ്യ തവണയും കൊട്ടാരക്കരയിൽ എത്തി വോട്ട് ചെയ്തു.  എന്നാൽ രണ്ടാം തവണയും എംഎൽഎ ആയതോടെ  കുടുംബസമേതം അടൂരിലേക്കു താമസം മാറ്റി.

അടൂർ, പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായതിനാൽ വോട്ടും  ആ മണ്ഡലത്തിലായി. അടൂർ പാർലമെന്റ് മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥികളായിരുന്ന പി.കെ.രാഘവൻ, എൻ.രാജൻ, ഭാർഗവി തങ്കപ്പൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ ഡമ്മി സ്ഥാനാർഥിയായിരുന്നു ചിറ്റയം  ദീർഘകാലം. അടൂർ മണ്ഡലം ഇല്ലാതായ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  മാവേലിക്കര മണ്ഡലത്തിലും ഡമ്മിയായി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama