go

ഞെട്ടി കണ്ണുതുറന്നപ്പോൾ കണ്ടതു കടൽ എടുത്തത്; ഒടുവിൽ സാഹസിക രക്ഷപ്പെടൽ

thrissur-sea
ഫയൽ ചിത്രം
SHARE

ഇരവിപുരം∙ കടപ്പുറത്തു രാത്രി വിശ്രമിക്കാൻ കിടന്ന മത്സ്യത്തൊഴിലാളി കാക്കത്തോപ്പു നിവാസി ബെഞ്ചമിൻ തിരയിൽപ്പെട്ടു. തലനാരിഴയ്ക്കാണ് ബെഞ്ചമിൻ രക്ഷപ്പെട്ടത്. ഉറങ്ങിക്കിടന്ന ബഞ്ചമിൻ കണ്ണുതുറന്നപ്പോൾ കണ്ടതു തന്നെ കടൽ എടുത്തതാണ്. പിന്നെ സാഹസികമായി നീന്തി രക്ഷപ്പെടുകയായിരുന്നു. കടുത്ത ചൂടായതിനാൽ തീരദേശവാസികൾ മിക്കവരും രാത്രി വൈകിയും കുടുംബാംഗങ്ങൾക്കൊപ്പം തീരത്താണു വിശ്രമിക്കുന്നത്. ബുധൻ രാത്രിയും ബഞ്ചമിനും കുടുംബവും രാത്രി ഒരു മണിവരെ കാക്കത്തോപ്പു ഭാഗത്തെ തീരത്തുണ്ടായിരുന്നു.

തിരിച്ചു പോകാൻ വീട്ടുകാർ വിളിച്ചെങ്കിലും ബഞ്ചമിൻ തീരത്തു തന്നെ കിടക്കുകയായിരുന്നു. വെള്ളം ശരീരത്തു തട്ടിയതോടെ ഞെട്ടിയുണർന്നപ്പോൾ കരയിൽ നിന്നും 30 മീറ്ററോളം അകലെയായി തിര കൊണ്ടു പോയെന്ന് മനസ്സിലായി. ബെഞ്ചമിൻ മുങ്ങിതാഴ്ന്ന് മണലിൽ കൈകൾ കുത്തിയിറക്കി അൽപ നേരംകുത്തിയിരുന്നു. തിര ഉൾവലിഞ്ഞപ്പോൾ ബെഞ്ചമിൻ കരയിലേക്ക് ഒ‍ാടിക്കയറുകയായിരുന്നു. പുലിമുട്ടിനും അപ്പുറത്തേക്കാണ് ഒഴുകിയതെങ്കിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama