go

ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

kollam news
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്ന നിലയിൽ.
SHARE

ഓയൂർ ∙ വീട്ടിൽ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത പാചക വാതക ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നു. അപകടത്തിൽ അടുക്കള ഭാഗത്തെ ഭിത്തി തകർന്നു. കോൺക്രീറ്റ് വീടിന്റെ ഭൂരിഭാഗം ഭിത്തികൾക്കും വിള്ളൽ വീണു. അടുക്കളയിലെ സാധന സാമഗ്രികൾ നശിച്ചു. വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ബുധൻ രാവിലെ 10.30യോടെയാണ് അപകടം. കോണത്ത് മുക്ക് നെല്ലിവിള പുത്തൻവീട്ടിൽ വിനുവിന്റെ വീട്ടിലാണ് സംഭവം . സംഭവസമയത്ത് ആളില്ലാതിരുന്നത് വൻദുരന്തം ഒഴിവായി.

സ്ഫോടന ശബ്ദം ഒരു കിലോമീറ്റർ വരെ കേട്ടു. വീട്ടിലെ രണ്ട് അടുക്കളയിൽ ചിമ്മിനിയുള്ള ഭാഗത്തുള്ള സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. കൊട്ടാരക്കര ഓറിയന്റൽ ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നിന്ന് കഴിഞ്ഞ 26നു വാങ്ങിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഭാര്യ പിങ്കിയും വിനുവും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. കുട്ടി സമീപത്തെ കുടുംബവീട്ടിലായിരുന്നു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama