go

കെഎസ്ആർടിസി ബസ് ഓടിക്കില്ല; ഓടിക്കാൻ സമ്മതിക്കില്ല

Kollam News
SHARE

കമുകുംചേരി∙ പഴഞ്ചൊല്ലിനു സമാനമാണ് കമുകുംചേരിക്കാരുടെ ദുരവസ്ഥ. സ്വകാര്യ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസി അനുവദിക്കില്ല, എന്നാൽ കെഎസ്ആർടിസി യഥാവിധി സർവീസ് നടത്തുകയുമില്ല. ചേകം, കമുകുംചേരി, എലിക്കാട്ടൂർ മേഖലയിലുള്ളവരാണ് യാത്രാ ക്ലേശം മൂലം വലയുന്നത്. എലിക്കാട്ടൂർ, കമുകുംചേരി പാലങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ പോലും ആവിയായി.

പത്തനാപുരം, പുനലൂർ, കൊട്ടാരക്കര മേഖലകളെ ആശ്രയിക്കുന്നവരാണ് ഇവിടത്തുകാർനിലവിൽ ഓട്ടോയിലോ, കാൽനടയായോ പള്ളിമുക്ക്, പിറവന്തൂർ, മുക്കടവ് എന്നിവിടങ്ങളിലെത്തി വേണം മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ. രാവിലെ 6.30ന് പത്തനാപുരത്തു നിന്നു തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ പത്തനാപുരം–പുനലൂർ ഡിപ്പോകളെ ബന്ധിപ്പിച്ച് നടത്തിയ സർവീസുകളെല്ലാം നിലച്ച മട്ടാണ്. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളുടെ സമയം നിജപ്പെടുത്തി ദിവസം കുറച്ച് സർവീസുകൾ നടത്തുന്നുണ്ട്.

ദുരവസ്ഥ തുടർന്നതോടെയാണ് സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കി നൽകണമെന്നാവശ്യവുമായി നാട്ടുകാർ കൊല്ലത്തെ അദാലത്തിലെത്തിയത്. കെഎസ്ആർടിസി ശക്തമായി എതിർത്തതോടെ പെർമിറ്റ് ലഭിച്ചില്ല. ശേഷവും സർവീസ് പുനരാരംഭിക്കാതെ നാട്ടുകാരെ വട്ടം ചുറ്റിയ്ക്കുകയാണ് കെഎസ്ആർടിസി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama