go

ട്രാക്കിൽ വീണ മരത്തിൽ ട്രെയിനിടിച്ച് കയറി

kollam news
കുണ്ടറ കേരളപുരത്തിനു സമീപം ട്രാക്കിലേക്കു വീണ മരം മുറിച്ചു മാറ്റുന്നു. മരത്തിലിടിച്ചു കയറിയ പാസഞ്ചർ ട്രെയിൻ സമീപം.
SHARE

കുണ്ടറ (കൊല്ലം) ∙ കനത്ത കാറ്റിലും മഴയിലും ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തിൽ പാസഞ്ചർ ട്രെയിനിടിച്ചുകയറി. നാട്ടുകാർ മുന്നറിയിപ്പു നൽകിയതിനെ തുടർന്നു ട്രെയിൻ വേഗം കുറച്ചെത്തിയതിനാൽ വൻദുരന്തം ഒഴിവായി.  ഇന്നലെ വൈകിട്ട് 6 മണിയോടെ കേരളപുരം ഇഎസ്ഐയ്ക്കടുത്തായിരുന്നു സംഭവം. മരം കടപുഴകി ട്രാക്കിലേക്കു വീണ് 5 മിനിറ്റിനുള്ളിൽ കൊല്ലത്തു നിന്നുള്ള ചെങ്കോട്ട പാസഞ്ചർ ട്രെയിൻ കടന്നു വന്നു. നാട്ടുകാരിൽ ചിലർ ട്രെയിനിനടുത്തേക്ക് ഓടി കൈവശമുണ്ടായിരുന്ന തുണി വീശി ലോക്കോ പൈലറ്റിനെ വിവരം ധരിപ്പിച്ചു.

അദ്ദേഹം വേഗം കുറച്ചെങ്കിലും ട്രാക്കിൽ വീണ മരത്തിന്റെ ശിഖരത്തിൽ ഇടിച്ചു ട്രെയിൻ മുന്നോട്ടു പോയി. ട്രെയിനിന്റെ ചക്രങ്ങൾ കയറിയതോടെ വലിയ ശബ്ദത്തോടെ ശിഖരം മുറിഞ്ഞു മാറി പിന്നീട് ലോക്കോ പൈലറ്റ് ഇറങ്ങി ട്രാക്കിൽ നിന്നു മരച്ചില്ല മാറ്റി അധികൃതരെ വിവരമറിയിച്ച ശേഷം യാത്ര തുടരുകയായിരുന്നു. 10 മിനിറ്റോളം ട്രെയിൻ വൈകി. അവധിദിനമായതിനാൽ യാത്രക്കാർ കുറവായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെ ട്രെയിൻ ഗതാഗതം കഴിഞ്ഞ മൂന്നു ദിവസം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെയാണു വീണ്ടും തുടങ്ങിയത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama