go

പ്രളയം: മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനം

SHARE

പുനലൂർ ∙ നഗരസഭാ പരിധിയിൽ പ്രളയ മുന്നൊരുക്കങ്ങൾ നടത്താൻ കൗൺസിൽ തീരുമാനം. വടക്കൻ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഉൾപ്പെട്ട വരെ സഹായിക്കാൻ കടകളിൽ നിന്ന് അവശ്യ സാധനങ്ങൾ സംഭരിക്കാൻ തീരുമാനിച്ചു. നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്ന എല്ലാ തോടുകളുടെയും യഥാർഥ വീതി അളന്നു തിട്ടപ്പെടുത്തി വീണ്ടെടുക്കുന്നതിന് കലക്ടറോട് ശുപാർശ ചെയ്യും.

സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിലെ അപകടകരമായ വൃക്ഷങ്ങൾ ഉടമസ്ഥർ മുറിച്ചു മാറ്റണം. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം വസ്തു ഉടമ ശിക്ഷാർഹനാണെന്നു നഗരസഭാ അധികൃതർ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ജില്ലാ കലക്ടറുടെ അനുമതി തേടും.

കൈത്താങ്ങേകി നാട്

പട്ടാഴി∙ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുണി, ക്ലീനിംഗ് സാമഗ്രികൾ, കുടിവെള്ളം, എന്നിവ ഇന്നും നാളെയുമായി പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുമെന്ന് പ്രസിഡന്റ് കെ.ബി.ശ്രീദേവി അറിയിച്ചു. കരവാളൂരിൽ ദുരിതാശ്വാസ ദൗത്യവുമായി കരവാളൂർ എന്റെ ഗ്രാമം സാംസ്കാരിക കേന്ദ്രവും ലൈബ്രറിയും രംഗത്ത്.

3 ദിവസം നീണ്ടു നിൽക്കുന്ന ശ്രമത്തിലൂടെ പരമാവധി സാധനങ്ങൾ സംഭരിച്ച് ദുരിതം ബാധിതർക്ക് എത്തിക്കും. കലക്‌ഷൻ സെന്റർ കരവാളൂരിലെ എന്റെ ഗ്രാമത്തിന്റെ ഓഫിസിൽ തുറന്നിട്ടുണ്ട്. 9526600800.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama