go

സൂനാമിക്കു സാധ്യതയെന്ന് വ്യാജപ്രചാരണം: കേസെടുത്തു

kollam news
SHARE

കൊല്ലം ∙ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭവും സൂനാമിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു സർക്കാരിന്റെ അറിയിപ്പുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണു പ്രചാരണം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നിർദേശിച്ചു.

എസിപി: എ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.മനോജ്, ആർ.ബിജു, എം.രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നു കമ്മിഷണർ അറിയിച്ചു.

വാട്സാപ് സന്ദേശം വ്യാജമെന്ന് ഹൈബി

കൊച്ചി∙ എറണാകുളം എംപിയുടെ ഓഫിസിൽ നിന്നറിഞ്ഞത് എന്ന രീതിയിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാട്സാപ് ശബ്ദ സന്ദേശം അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് എന്ന രീതിയിലാണു സന്ദേശം പ്രചരിക്കുന്നത്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും മഴയുമായി ബന്ധപ്പെട്ട് നിലവിലില്ല. ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് ജനങ്ങൾ കണക്കിലെടുക്കേണ്ടതെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും എംപി പറഞ്ഞു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama