go

ഉരുൾപൊട്ടൽ സാധ്യതയെന്ന് സന്ദേശം: തഹസിൽദാറും പൊലീസും സന്ദർശിച്ചു

kollam news
കൊട്ടാരക്കര തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം മുട്ടറ കിഴക്കേമലയിൽ പരിശോധന നടത്തുന്നു.
SHARE

ഓടനാവട്ടം ∙ മുട്ടറ കിഴക്കേമലയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സന്ദേശത്തെ തുടർന്നു തഹസിൽദാർ ഉൾപ്പെടുന്നു റവന്യു അധികാരികളും പൊലീസും, ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന സംഘം മുട്ടറ കിഴക്കേമല സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 6നു ആണ് സന്ദർശനം. നാട്ടുകാരിൽ ചിലർ ജില്ലാ കലക്ടർക്ക് മുട്ടറ കിഴക്കേ മലയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നും ശക്തമായ മഴവെള്ള പാച്ചിൽ അനുഭവപ്പെടുന്നെന്നും ഉള്ള സന്ദേശം അയച്ചു.

ജില്ലാ കലക്ടറുടെ അറിയിപ്പിനെ തുടർന്നു കൊട്ടാരക്കര തഹസിൽദാർ അനിൽകുമാറും പൂയപ്പള്ളി എസ്ഐ രാജേഷ്കുമാറും സംഘവും കൊട്ടാരക്കര അഗ്നിശമനസേനയിലെ അംഗങ്ങളും മുട്ടറ കിഴക്കേ മല സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി. ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സംയുക്ത പരിശോധന സംഘം അറിയിച്ചു. മഴ ശക്തമായതോടെ കുന്നിൽ പ്രദേശത്ത് നിന്നും മലവെള്ള പാച്ചിൽ ശക്തമാണെന്നും അവർ അറിയിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama