go

എസ്ഐയെയും ഹോംഗാർഡിനെയും ആക്രമിച്ച കേസ്: 6 പേർ അറസ്റ്റിൽ

kollam-news
പൂയപ്പള്ളി എസ്ഐയെയും ഹോം ഗാർഡിനെയും ആക്രമിച്ച കേസിൽ റിമാൻഡ് ചെയ്ത പ്രതികൾ.
SHARE

ഓയൂർ ∙ പൂയപ്പള്ളി എസ്ഐയെയും ഹോം ഗാർഡിനെയും ആക്രമിച്ച കേസിൽ 6 പേർ അറസ്റ്റിൽ. മാലയിൽ‍ റോഡുവിള ആലുംമൂട് വീട്ടിൽ ആർട്ടിസ്റ്റ് ബാബു (50), മാലയിൽ കോട്ടേകാേണം ശ്രീരാജ് (38), മാലയിൽ അരുൺ നിവാസിൽ അജിത്ത്കുമാർ ( 32 ), സഹോദരൻ അരുൺ കുമാർ ( 30 ),വെളിയം രാജി ഭവനിൽ ര‍ജ്ഞിത്ത് ഏലിയാസ് മത്തായി (34), മാലയിൽ ശരത് ഭവനിൽ സജിത് (29), എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനു രാത്രി 11നു ആണ് കേസിനാസ്പദമായ സംഭവം.

വെളിയം മാലയിൽ തുലവിളയിലെ ക്വാറിയിലേക്ക് പോകുന്ന റോഡു കാേൺക്രീറ്റ് ചെയ്യുന്നത് രാത്രിയും നിർത്താത്തതിനെ തുടർന്നു നാട്ടുകാർ തടഞ്ഞു. ഇതേ ചൊല്ലി തർക്കവും സംഘർഷവും ഉണ്ടായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൂയപ്പള്ളി പൊലീസ് എത്തി സംഘർഷം ഒഴിവാക്കാൻ ശ്രമിച്ചു. നാട്ടുകാരിൽ ഒരാളെ പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷം കോൺക്രീറ്റ് പണിയിൽ ഏർപ്പെട്ടിരുന്നയാളെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സംഘം എസ്ഐയെയും ഹോംഗാർഡിനെയും ആക്രമിക്കുകയായിരുന്നു. മർദനത്തിൽ എസ്ഐ രാജേഷ് കുമാറിനും ഹോംഗാർഡ് രാജശേഖരൻപിള്ളയ്ക്കും പരുക്കേറ്റിരുന്നു. പ്രതികളെ കാെട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമൻസ് നൽകാനെത്തിയ പൊലീസുകാരനെ നാലംഗസംഘം ആക്രമിച്ചു പരുക്കേൽപ്പിച്ചു

എഴുകോൺ∙ അയൽവീട്ടിൽ സമൻസ് നൽകാനെത്തിയ പൊലീസുകാരനെ നാലംഗസംഘം ആക്രമിച്ച് പരുക്കേൽപ്പിച്ചു. പരുക്കേറ്റ എഴുകോൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ.അനീഷിനെ(31) കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ കരീപ്ര ചൂരപൊയ്കയിലാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് മുൻ കേസ് പ്രതികളായ ശ്യാം, ശരത് എന്നിവരും ബിനുവും കസ്റ്റഡിയിലുള്ളതായാണ് വിവരം. ഇരട്ട സഹോദരങ്ങളായ ശ്യാം, ശരത് , മൈലം സ്വദേശി ബിനു, കുട്ടപ്പൻ എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് റോഡരികിൽ അനീഷ് നിൽക്കുന്നതു കണ്ടത്. ഉടൻ‌ ആക്രമിക്കുകയും ഷർട്ട് വലിച്ച് കീറുകയും ചെയ്തു.  നാട്ടുകാരാണ് അനീഷിനെ രക്ഷിച്ചത്. ശ്യാം , ശരത് എന്നിവർ മറ്റൊരു കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

കൊലക്കേസ് പ്രതി വധശ്രമക്കേസിൽ അറസ്റ്റിൽ 

kollam-sunil
സുനിൽ

അഞ്ചൽ ∙ കൊലക്കേസിൽ   വിചാരണ നേരിടുന്ന ഏരൂർ സുനിൽ വിലാസത്തിൽ സുനിൽ (37) വധശ്രമക്കേസിൽ അറസ്റ്റിൽ. ആലഞ്ചേരി തൊണ്ടിയറ സ്വദേശി വേണു , തെക്കേവയൽ സ്വദേശി മണികണ്ഠൻ എന്നിവരെ തലയ്ക്ക് അടിച്ചു പരുക്കേൽപിച്ച കേസിലാണു പിടിയിലായത്. ഇരുവരും ചികിത്സയിലാണ്. ചീപ്പുവയൽ അങ്കണവാടിക്കു മുന്നിൽ രാത്രി  ഉറങ്ങിക്കിടന്ന ഗോപി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുനിൽ. കോടതി റിമാൻഡ് ചെയ്തു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama