go

ആഡംബര ബസുകളിൽ മിന്നൽപരിശോധന: 2.50 കിലോ സ്വർണം പിടികൂടി

kollam-gold
കൊല്ലത്തു പൊലീസ്, എക്സൈസ്, ജിഎസ്ടി, മോട്ടർ വാഹന വകുപ്പുകൾ ചേർന്നു നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ. ചിത്രം: മനോരമ
SHARE

കൊല്ലം ∙ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ ആഡംബര ബസുകളിൽ പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടര കിലോ സ്വർണവും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. ബെംഗളൂരുവിൽനിന്നു കടത്തിക്കൊണ്ടു വന്ന 3 കെട്ടു തുണിത്തരങ്ങളും പിടികൂടി. 

സിറ്റി പൊലീസ്, മോട്ടർ വാഹന വകുപ്പ്, ജിഎസ്ടി വിഭാഗം, എക്സൈസ് എന്നിവർ ചേർന്ന് ഇന്നലെ പുലർച്ചെ 4 മുതൽ 7 വരെ കാവനാട് ആൽത്തറമൂട്ടിലാണു പരിശോധന നടത്തിയത്. സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പരിശോധിച്ചു. മതിയായ രേഖകൾ ഇല്ലാതെ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു 2.56 കിലോ സ്വർണാഭരണങ്ങൾ.

തൃശൂർ സ്വദേശി അദ്വൈത്, പാലക്കാട് സ്വദേശി ജോജോ എന്നിവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് ആഭരണങ്ങൾ കണ്ടെടുത്തത്. 6.30 ലക്ഷം രൂപ പിഴ ഈടാക്കി സ്വർണം വിട്ടുകൊടുത്തു. നിരോധിത പുകയില ഉൽപന്നം കടത്തിയ 12 യാത്രക്കാരെ പിടികൂടി. എക്സൈസ് വകുപ്പ് പിഴ ഒടുക്കിയ ശേഷം ഇവരെ വിട്ടയച്ചു. അനധികൃതമായി കടത്തിക്കൊണ്ടു വന്ന തുണിക്കെട്ടുകൾക്ക് 20,000 രൂപ പിഴ ചുമത്തി. 

പെർമിറ്റ് ഇല്ലാത്തതും ഫിറ്റ്നസ് ഇല്ലാത്തതുമായ ഗുഡ്സ് കാര്യേജ് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പു പിടികൂടി പിഴ ഈടാക്കി.കൺട്രോൾ റൂം സിഐ എസ്. ഷെരീഫ്, ശക്തികുളങ്ങര എസ്ഐ സുരേഷ് കുമാർ, ജിഎസ്ടി വകുപ്പ് കൊല്ലം ഇന്റലിജൻസ്  അസി.കമ്മിഷണർ എച്ച്.ഇർഷാദ്, സ്റ്റേറ്റ് ടാക്സ് ഓഫിസർ ബി.ഹർഷാദ്, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ  ബി.രാജേഷ്, ജി.രഞ്ജിത്ത്, എക്സൈസ് സിഐ മാരായ എംനൗഷാദ്, ഐ.നൗഷാദ്, കൃഷ്ണകുമാർ, മധുസൂദനൻ,മോട്ടർ വെഹിക്കിൾ ഇൻസ്പെകടർ ബിനു ജോർജ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ.രാജേഷ്, സജിഷ്, ഡോഗ് സ്ക്വാഡിലെ റോബിൻസൺ,  എആർ ക്യാംപ് എസ്ഐ കലാം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.,

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama