go

പലക നീക്കം ചെയ്തു:ഡോക്ടർമാർ രക്ഷപ്പെട്ടു

KOLLAM~2
1.ആയുർവേദ ആശുപത്രിയുടെ തകർന്ന മേൽക്കൂര 2.പണി പൂർത്തിയാകാത്ത ഒപി കെട്ടിടം
SHARE

കൊട്ടാരക്കര∙ നെടുവത്തൂർ ഗവ. ആയുർവേദ ആശുപത്രി കെട്ടിടം അപകടാവസ്ഥയിലേക്ക്. 70 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. മഴയത്ത് കെട്ടിടം ചോർന്നൊലിക്കുന്നു. മുറികളിലേക്ക് പടരാതിരിക്കാൻ മഴ വെള്ളം ബക്കറ്റുകളിൽ ശേഖരിക്കുകയാണ്. തിരുമ്മൽ മുറിയോട് ചേർന്ന ശുചിമുറി ഏതു നിമിഷവും നിലം പൊത്താം. ഭിത്തി തകർന്ന് മേൽക്കൂരയിൽ നിന്നും വിണ്ടുമാറിയിട്ടുണ്ട്.

താലൂക്കിലെ ഏക സർക്കാർ ആയുർവേദ ആശുപത്രിയാണ്. ദിവസവും 150 ലേറെ പേർ ചികിത്സ തേടിയെത്തുന്നു. 13 കിടക്കകളുള്ള ഇവിടെ രോഗികൾ ഒഴിഞ്ഞ സമയമില്ല. രണ്ട് ശുചിമുറിയാണ് ആകെയുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക ഉഴിച്ചിൽ സൗകര്യം ഉണ്ട്. ശുചിമുറിയിലേക്ക് പോകുന്ന പുരുഷൻമാർ സ്ത്രീകളുടെ ഉഴിച്ചിൽ മുറിയിലൂടെ കടന്ന് പോകണം. ഏക വഴിയാണിത്.മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 16 ജീവനക്കാരാണുള്ളത്. പരിമിതമാണ് സൗകര്യങ്ങൾ.

പലക നീക്കം ചെയ്തു:ഡോക്ടർമാർ രക്ഷപ്പെട്ടു

ഡോക്ടർമാരുടെ മുറിയിലെ മേൽക്കൂരയിലെ സീലിങ്ങിലെ പലക ഇളകി തലയിലേക്ക് വീഴാറായപ്പോൾ ജീവനക്കാർ ജാഗ്രത കാട്ടി. സ്വന്തം പണം ചെലവാക്കി ആളെ വിളിച്ച് നീക്കം ചെയ്യിച്ചു.  കഴിഞ്ഞ ദിവസമാണ് സംഭവം. ചെറിയൊരു മുറി മൂന്നായി വിഭജിച്ച് അവിടെയാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. 

പുതിയ ഒപി ബ്ലോക്ക്: നിർമാണം ഇഴയുന്നു

പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന് പി.അയിഷപോറ്റി എംഎൽഎ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടര വർഷമായിട്ടും കെട്ടി‌ട നിർമാണം പൂർത്തിയായില്ല. 10% ജോലികൾ ബാക്കിയാണ്. കെട്ടിട നിർമാണം പൂർത്തിയായാൽ ആയുർവേദ ആശുപത്രി പ്രവർത്തനം ഭാഗികമായിപുതിയ കെട്ടിടത്തിലേക്ക് മാറ്റാം. തടസ്സങ്ങൾ പറഞ്ഞ് നിർമാണം വൈകിപ്പിക്കുകയാണ്. കൊട്ടാരക്കര നഗരസഭയ്ക്കാണ് ആശുപത്രിയുടെ ചുമതല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama