go

യുവാക്കൾക്ക് മർദനം: 3 പേർ അറസ്റ്റിൽ

kollam news
SHARE

ഓച്ചിറ∙ സഹോദരിയെ ശല്യപ്പെടുത്തുന്നതു ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും മർദിച്ച സംഭവത്തിൽ മൂന്നുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കാവ് ക്ലാപ്പന തെക്ക് സ്വദേശികളായ ശ്രീരാജ് (28), മനു (22), ജോബിൻ (19) എന്നിവരെയാണ് ഓച്ചിറ സിഐ ആർ.പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്: കൊച്ചുമുറി സ്വദേശിയായ സുധീറിന്റെ സഹോദരിയെ നിരന്തരം അറസ്റ്റിലായ യുവാക്കൾ ശല്യം ചെയ്യാറുണ്ടായിരുന്നു.

ഇതു ചോദിക്കുന്നതിനായി സുധീർ, സുഹൃത്തായ നൗഫലിനോടൊപ്പം കഴിഞ്ഞ 18ന് വള്ളിക്കാവിലെത്തി. ബൈക്കിലെത്തിയ രണ്ടുപേരെയും പ്രതികളായ മൂവരും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓച്ചിറ എസ്ഐമാരായ നൗഫൽ, അജയകുമാർ, വിജയകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama