go

വിജിലൻസ് ചെക് പോസ്റ്റുകളിൽ മിന്നൽപരിശോധന; അതിർത്തി കടന്ന്, ക്രമക്കേട്

kollam news
SHARE

കൊല്ലം ∙ ചെക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പടി വാങ്ങുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി. ആര്യങ്കാവിലെ ആർടിഒ, എക്സൈസ് ചെക്പോസ്റ്റുകളിലാണു കൊല്ലം വിജിലൻസ് ഡിവൈഎസ്പി കെ.അശോക് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ആർടിഒ ചെക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിച്ചു ജിവിആർ ബുക് സീൽ ചെയ്തു കൊടുക്കുന്നതു സ്വകാര്യ ഏജന്റാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അനധികൃതമായി സൂക്ഷിച്ച 5,450 രൂപ പിടികൂടുകയും ചെയ്തു.

സീൽ ചെയ്യുന്ന സമയത്തു വാഹനത്തിലുളളവർ ബുക്കിനകത്തു വച്ചു കൈമാറുന്നതാണ് ഈ തുകയെന്നും വ്യക്തമായി. പരിശോധിച്ച ബുക്കുകളിൽ 100, 50 രൂപ നോട്ടുകൾ വച്ചിരുന്നതായും കണ്ടെത്തി. ഭാരം അളക്കുന്ന യന്ത്രം തകരാറിലാണെന്നും അതിനാൽ ഭാരവാഹനങ്ങൾ പടി വാങ്ങി കടത്തിവിടുകയാണെന്നുമാണു വിവരം. കാഷ്ബുക്കിലെ എൻട്രികളിലും ക്രമക്കേട് നടന്നതായി വിജിലൻസ് സംഘം കണ്ടെത്തി. എക്സൈസ് ചെക്പോസ്റ്റിലും ഇതേ രീതിയിൽ വാഹനത്തിലെ തൊഴിലാളികൾ ബുക്കിനകത്തു പണം വച്ചു കൈമാറുന്നതായി വിജിലൻസ് സംഘത്തിനു നേരിട്ടു ബോധ്യപ്പെട്ടു.

പരിശോധന നടക്കുമ്പോൾ എത്തിയ 6 വാഹനങ്ങളിൽ 5 എണ്ണത്തിന്റെ ബുക്കിലും തുക കണ്ടെത്തി. ഇൻസ്പെക്ടർമാരായ വി.പി.സുധീഷ്, ആർ.രാജേഷ്, വിജിലൻസ് എസ്ഐമാരായ അജിതൻ, മോഹനൻ, എഎസ്ഐ അനിൽകുമാർ, സജീവ്, അജയൻ, രാജേന്ദ്രൻപിള്ള, ശിവരാമൻ, കരുനാഗപ്പള്ളി ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ സജീവ്, പൊതുമരാമത്തു വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama