go

വിനോദ യാത്രയ്ക്കു മുൻപ് അഭ്യാസം: ബൈക്കുകളും കസ്റ്റഡിയിൽ

  വിനോദയാത്ര പോകും മുൻപ് വെണ്ടാർ സ്കൂൾ അങ്കണത്തിൽ ടൂറിസ്റ്റ് ബസിനും  കാറിനും ഒപ്പം വാഹനാഭ്യാസം നടത്തിയ ബൈക്കുകൾ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തപ്പോൾ
വിനോദയാത്ര പോകും മുൻപ് വെണ്ടാർ സ്കൂൾ അങ്കണത്തിൽ ടൂറിസ്റ്റ് ബസിനും കാറിനും ഒപ്പം വാഹനാഭ്യാസം നടത്തിയ ബൈക്കുകൾ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തപ്പോൾ
SHARE

പുത്തൂർ ∙ വിനോദയാത്ര പോകും മുൻപ് വെണ്ടാർ സ്കൂൾ അങ്കണത്തിൽ ടൂറിസ്റ്റ് ബസിനും കാറിനും ഒപ്പം അഭ്യാസപ്രകടനം നടത്തിയ ബൈക്കുകളും കസ്റ്റഡിയിലെടുത്തു. 7 ബൈക്കുകളാണ് മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു പുത്തൂർ പൊലീസിനു കൈമാറിയത്. ഒരു ബൈക്കിന്റെ നമ്പർ വ്യാജമാണ്. അഭ്യാസ പ്രകടനം നടത്തിയവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒരു ബൈക്കു കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചനയുള്ളതിനാൽ അതിനായി അന്വേഷണം നടക്കുന്നു. ബൈക്ക് ഓടിച്ചവരെ തിരിച്ചറിഞ്ഞതായും ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ് പറഞ്ഞു. ഇതിൽ ഒരാൾ യുവതിയാണ്. അടുത്തിടെയാണ് ലൈസൻസ് നേടിയത്.

ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം മോട്ടർ വാഹനവകുപ്പു റദ്ദു ചെയ്തിരുന്നു. ബസും കാറും പുത്തൂർ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ഇന്നലെ 2 വാഹനങ്ങളുടെയും റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ സംഭവം. വിഎച്ച്എസ്ഇ ബാച്ചിന്റെ വിനോദയാത്രയ്ക്ക് എത്തിയ ബസും കാറും ബൈക്കുകളും ചേർന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനിൽക്കുന്ന ഗ്രൗണ്ടിൽ ചുറ്റിക്കറങ്ങി അഭ്യാസം നടത്തുകയായിരുന്നു. സ്കൂൾ വളപ്പിലെ അഭ്യാസപ്രകടനത്തെപ്പറ്റി വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, അഞ്ചൽ സ്കൂളിലെ വിദ്യാർഥികളുമായി യാത്ര പോയ ബസ് ഇന്നു തിരികെയെത്തും. ഇതിനു ശേഷം ഈ ബസിനെതിരെയും നടപടിയെടുക്കുമെന്നു പൊലീസും മോട്ടർവാഹന വകുപ്പും അറിയിച്ചു.

റിപ്പോർട്ട് ആവശ്യപ്പെട്ടു

ടൂറിസ്റ്റ് ബസുകളുടെ നേതൃത്വത്തിൽ നടന്ന വാഹനാഭ്യാസവുമായി ബന്ധപ്പെട്ട് സബ്ഡിവിഷനൽ മജിസ്ട്രേട്ട് കൂടിയായ പുനലൂർ ആർഡിഒ ബി.രാധാകൃഷ്ണൻ ബന്ധപ്പെട്ട വകുപ്പുകളോട് വിശദീകരണം തേടി.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama