go

ശുചിമുറി പൂട്ടിയിട്ട് മാസങ്ങൾ; യാത്രക്കാർക്ക് അവഗണന

kollam-women-resting-room
ഓച്ചിറ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ സ്ത്രീകളുടെ വിശ്രമ മുറി പൂട്ടിയ നിലയിൽ
SHARE

ഓച്ചിറ∙ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ശുചിമുറിയുടെ പ്രവർത്തനം നിലച്ചിട്ടു മാസങ്ങളായി. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ദുരിതം. പണം നൽകി ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് പൂട്ടിയിട്ടിരിക്കുന്നത്. ബസ് സ്റ്റേഷനിലെ ‘അമ്മയും കുഞ്ഞും മുലയൂട്ടൽ കേന്ദ്രം’ ജീവനക്കാർ വിശ്രമ മുറിയായി ഉപയോഗിക്കുന്നു. ഒന്നാം നിലയിൽ എല്ലാ സൗകര്യങ്ങളുമുള്ള ജീവനക്കാരുടെ വിശ്രമ മുറിയുള്ളപ്പോഴാണു ഈ മുറിയും ജീവനക്കാർ ഏറ്റെടുത്തിരിക്കുന്നത്.

മുൻ എംപി കെ.സി.വേണുഗോപാലിന്റെയും സി.ദിവാകരൻ എംഎൽഎയുടെയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഇരു നില കെട്ടിടം നിർമിച്ചത്. ഇതിൽ എടിഎം കൗണ്ടറും കുറിയർ സർവീസ് ഓഫിസും ഉൾപ്പടെയുണ്ട്. എന്നാൽ യാത്രക്കാർക്കായുള്ള കംഫർട്ട് സ്റ്റേഷൻ, സ്ത്രീയാത്രക്കാരുടെ സുരക്ഷിത വിശ്രമ മുറി, ഭിന്നശേഷിക്കാരായ യാത്രക്കാർക്കുള്ള റാംപ് എന്നിവ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പ്രവർത്തിക്കുന്നില്ല.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama