go

കാഞ്ഞിരത്തുംമൂട്ടിൽ വളവിൽ ഇനി ഹെൽമറ്റ് വേട്ടയില്ല

kollam-helmet-inspection
SHARE

കടയ്ക്കൽ∙ കാഞ്ഞിരത്തുംമൂട്ടിൽ ബൈക്ക് യാത്രക്കാരനെ ലാത്തി എറിഞ്ഞു വീഴ്ത്തിയ സ്ഥലത്തു വാഹനം പാർക്ക് ചെയ്തു ഹെൽമറ്റ് പരിശോധന ഇനിയില്ല. ഇവിടെ പരിശോധന വേണ്ടെന്ന നിലപാടിലാണു പൊലീസ്. പാരിപ്പള്ളി മടത്തറ റോഡിലും എംസി റോഡിൽ നിലമേൽ മുതൽ ആയൂർ വരെയും ഇന്നലെ പരിശോധന നടന്നില്ല. റൂറൽ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി ബോധവൽക്കരണ ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതിനു ശേഷം മറ്റു സ്ഥലങ്ങളിൽ പരിശോധന നടത്തിയാൽ മതിയെന്നാണു തീരുമാനം. നിലമേൽ പുതുശേരിയിൽ സ്ഥിരമായി ഹൈവേ പട്രോളിങ് സംഘം അമിതവേഗത്തിൽ വരുന്നവരെ പിടികൂടുന്നുണ്ട്. വേഗത്തിൽ എത്തുന്ന വാഹനത്തിന്റെ ദൃശ്യം ക്യാമറയിൽ പകർത്തി പിഴ ഈടാക്കാമെന്നിരിക്കെ മുന്നിലേക്കു ചാടിവീഴുകയാണു പൊലീസ്. ഇതും അപകടത്തിനു വഴിയൊരുക്കുന്നു. 

വളവിൽ പാർക്ക് ചെയ്തു പരിശോധന പാടില്ലെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശം സിഐ, എസ്ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലിക്കാത്തതാണു പലപ്പോഴും അപകടം വരുത്തുന്നത്. കാഞ്ഞിരത്തുംമൂട് സംഭവത്തിനു ശേഷം കൺട്രോൾ റൂം വെഹിക്കിൾ പട്രോളിങ് തുടങ്ങിയെങ്കിലും വാഹന പരിശോധന നടത്തിയില്ല.  ഇതേസമയം ദിവസവും പെറ്റിക്കേസുകളുടെ എണ്ണം കൂട്ടണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ  സമ്മർദം പൊലീസിനു  ഹെൽമറ്റ് വേട്ടയ്ക്കു പ്രേരണയാകുന്നതായും ആരോപണമുണ്ട്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama