go

കൊല്ലത്തുനിന്ന് കൊച്ചിക്ക് ഒരു മണിക്കൂർ; അതിവേഗ പാതയുടെ ഒരുക്കങ്ങളാകുന്നു

kollam-train
SHARE

കൊല്ലം∙ തിരുവനന്തപുരം– കാസർകോട് യാത്രാസമയം 4 മണിക്കൂർ ആയി ചുരുക്കുന്ന സെമി അതിവേഗ റെയിൽപാതയുടെ കൊല്ലം സ്റ്റേഷൻ ബൈപാസ് റോഡിന് സമീപം. ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഫീഡർ റെയിൽവേ സ്റ്റേഷനും പരിഗണനയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിലും ഫീഡർ സ്റ്റേഷൻ പരിഗണനയിലുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 10 റെയിൽവേ സ്റ്റേഷനുകളാണ് നിർമിക്കുന്നത്.

531 കിലോമീറ്റർ ദൂരമുണ്ട്. 200 കിലോമീറ്റർ ആണ് ട്രെയിനിന്റെ വേഗം. പാതയുടെ പ്രാഥമിക അലൈൻമെന്റ് നിശ്ചയിച്ചു. അന്തിമ അലൈൻമെന്റിന് ഉടൻ ഹെലികോപ്റ്റർ സർവേ നടത്തും. കൊച്ചുവേളിക്കു സമീപത്ത് നിന്നു തുടങ്ങുന്ന പാത ആറ്റിങ്ങൽ, കല്ലമ്പലം, ചാത്തന്നൂർ, മേവറം ദേശീയപാത ബൈപാസ്, കുണ്ടറ, ഭരണിക്കാവ്, അടൂർ വഴിയാണു കടന്നു പോകുന്നത്. പാരിപ്പള്ളി, ചാത്തന്നൂരിനു സമീപം, മൈലക്കാട് എന്നിവിടങ്ങളിൽ ദേശീയപാത കുറുകെ കടക്കും. ചാത്തന്നൂരിൽ റോഡിന് ഇടതുവശത്തുകൂടി കടന്നുപോകുന്ന പാത മൈലക്കാട് എത്തുമ്പോൾ വലതുവശത്ത് ആകും.

കൊല്ലം – തിരുവനന്തപുരം യാത്രാ സമയം 24 മിനിറ്റ് ആണ്. കൊല്ലത്ത് നിന്നു ഒരു മണിക്കൂർ കൊണ്ട് കൊച്ചിയിൽ എത്താം. ‌തിരുവനന്തപുരത്തു നിന്നു കൊല്ലം വരെ ദേശീയപാതയ്ക്കു സമാന്തരമായല്ല റെയിൽ പാത കടന്നു പോകുന്നത്. ദേശീയപാതയിൽ നിന്നു 2 മുതൽ 8 കിലോമീറ്റർ വരെ അകലമുണ്ടാകും. ജനവാസം കുറഞ്ഞ മേഖലയിലൂടെയാണു പ്രാഥമിക അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്. 

∙ അതിവേഗ പാതയുടെ സ്റ്റേഷനുകൾ: കൊച്ചുവേളിക്ക് സമീപം, കൊല്ലം ബൈപാസ്. ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
∙ പൂർണമായും സൗരോർജ സംവിധാനം.
∙ ടിക്കറ്റ് വിതരണത്തിന് എഎഫ്സി കവാടത്തോടു കൂടിയ ഓട്ടോമാറ്റിക് കംപ്യൂട്ടർ സംവിധാനം.
∙ ട്രെയിനിന്റെ നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിൽ

∙ ആദ്യഘട്ടത്തിൽ 9 കാർ (കോച്ച്) പിന്നീട് 12 ആയി വർധിപ്പിക്കും.
∙ വിശദമായ പദ്ധതി രേഖ അടുത്തമാസം ആദ്യം.
∙ 2020ൽ നിർമാണം തുടങ്ങി 2024ൽ പൂർത്തിയാക്കും.
∙ ചെലവ് 66,079 കോടി രൂപ.

∙ പാതയ്ക്ക് 1226 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. (1074 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. 108 ഹെക്ടർ സർക്കാർ ഭൂമി. 44 ഹെക്ടർ റെയിൽവേ ഭൂമി)
∙ ഏറ്റെടുക്കുന്ന സ്ഥലം നികത്തുന്നതിനും മറ്റും കെട്ടിടനിർമാണ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഉപയോഗിക്കും.
∙ 21 മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. 6395 കുടുംബങ്ങളെ ബാധിക്കും.(ഇതിൽ 1500–ലേറെ വീടുകൾ പൊളിച്ചു മാറ്റേണ്ടിവരും).

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama