go

പിൻസീറ്റ് ഹെൽമറ്റ് പരിശോധന: 17 പേരിൽ നിന്നു പിഴ ഈടാക്കി

Kollam News
SHARE

കൊട്ടാരക്കര∙മോട്ടർ വാഹന വകുപ്പിന്റെ പിൻ സീറ്റ് ഹെൽമറ്റ് പരിശോധന തുടങ്ങി. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ നടത്തിയ ഹെൽമറ്റ് പരിശോധനയിൽ 17 പിൻസീറ്റ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി. മറ്റ് നിയമലംഘനങ്ങൾ ഉൾപ്പെടെ 94 പേരിൽ നിന്നു 27500 രൂപ പിഴ ഈടാക്കി. ഹെൽമറ്റില്ലാതെ 25 പേരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. ഇവർക്ക് നോട്ടിസ് അയയ്ക്കും. ആർടിഒ ഡി.മഹേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വല വിരിച്ച് ക്യാമറ

കൊട്ടാരക്കര∙ അമിത വേഗത്തിൽ വാഹനം പായിച്ച് മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനയിൽ നിന്നു രക്ഷപ്പെടാനാവില്ല. പരിശോധന ദൃശ്യങ്ങൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറയിൽ പകർത്തി തുടങ്ങി. വാഹന നമ്പർ സഹിതം ക്യാമറയിൽ പതിയും. 

ഇവ ‘ പരിവാഹൻ’ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും. വാഹന ഉടമയുടെ വിലാസത്തിലേക്കു പിഴ തുകയുടെ നോട്ടിസ് വരും. പിഴ തുക അടയ്ക്കും വരെ രേഖകളിൽ കുടിശിക പ്രത്യക്ഷപ്പെടും. പ്രത്യേക ഫോർമാറ്റും തയാറായി. ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയാണ് പിഴ. കൈകാണിച്ച് വാഹനം നിർത്താത്തതിരുന്നാൽ 2000 രൂപയും.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama