go

നടപ്പാത കയ്യേറി പാർക്കിങ്; വൺവേ തെറ്റിച്ച് ഓട്ടം

  പാലാ ടൗണിൽ നടപ്പാതയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറും വൺവേ തെറ്റിച്ചു പോകുന്ന ഓട്ടോയും
പാലാ ടൗണിൽ നടപ്പാതയിൽ പാർക്ക് ചെയ്തിരിക്കുന്ന കാറും വൺവേ തെറ്റിച്ചു പോകുന്ന ഓട്ടോയും
SHARE

പാലാ ∙ നഗരത്തിലെ നടപ്പാത കയ്യേറിയുള്ള പാർക്കിങും വൺവേ തെറ്റിച്ചു വാഹനങ്ങൾ ഓടിക്കുന്നതും പതിവായെങ്കിലും അധികൃതർ കണ്ണടയ്ക്കുന്നു. നടപ്പാതകളിൽ മിക്കയിടത്തും വാഹനങ്ങളുടെ‍ പാർക്കിങും അനധികൃത വ്യാപാരവുമൊക്കെ നടക്കാറുണ്ടെങ്കിലും പൊലീസോ നഗരസഭാധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാറില്ല. പ്രധാന റോഡിലും ഇട റോഡുകളിലുമെല്ലാം വാഹനങ്ങൾ തോന്നുംപടി നിർത്തിയിട്ട് പോകുന്നതു മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനു കാരണമാകും.

നടപ്പാതയിലും വീതികുറഞ്ഞ റോഡിലും വാഹനം നിർത്തിയിടുന്നതുമൂലം കാൽനടക്കാർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. എസ്ബിടിയുടെ മുന്നിലും പ്രധാന ഷോപ്പിങ് കോംപ്ലക്‌സുകൾക്ക് മുൻപിലുമെല്ലാം അനധികൃത പാർക്കിങ് പതിവാണ്. ടിബി റോഡിലും ന്യൂബസാർ റോഡിലും വാഹനങ്ങൾ നിർത്തിയിട്ട് പോകുന്ന സ്ഥിതിയാണ്. ക്ഷേത്രങ്ങളിലേക്കും സ്‌കൂളുകളിലേക്കും മിനി സിവിൽ സ്റ്റേഷനിലേക്കുമുള്ള നഗരത്തിലെ പ്രധാന റോഡാണ് ടിബി റോഡ്.

തിരക്കേറിയ സമയത്തുപോലും ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡുമായി വലിയ ലോറികൾ എത്തുന്നതും ഗതാഗതക്കുരുക്കിനു കാരണമാകും. ടൗൺ ബസ് സ്റ്റാൻഡ് പരിസരത്തും നിയമം ലംഘിച്ച് സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് പതിവാണ്. സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിനുള്ളിലും നിർത്തിയിടാറുണ്ട്. ളാലം പള്ളി റോഡ്, രാമപുരം റോഡ്, റിവർവ്യൂ റോഡ്, സെന്റ് തോമസ് സ്‌കൂളിനു സമീപം, കുരിശുപള്ളി കവല എന്നിവിടങ്ങളിലെല്ലാം അനധികൃത പാർക്കിങ് പതിവാണ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama