go

നീർച്ചാൽ നികത്തി; മലിനജലം ബാക്കി

  നീരൊഴുക്കില്ലാതെ മറ്റപ്പള്ളിതോട്ടിൽ കെട്ടികിടക്കുന്ന മലിനജലം.
നീരൊഴുക്കില്ലാതെ മറ്റപ്പള്ളിതോട്ടിൽ കെട്ടികിടക്കുന്ന മലിനജലം.
SHARE

വൈക്കം ∙ നഗരസഭയിലെ നീർച്ചാലുകൾ പലഭാഗത്തും നികത്തിയതോടെ നീരൊഴുക്കില്ലാതെ മലിനജലം കെട്ടികിടക്കുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതായി പരാതി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്നുണ്ടാകുന്ന ദുർഗന്ധവും കൊതുകുകളുടെ ശല്യവും രൂക്ഷമായതോടെ സമീപത്തെ വീടുകളിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കൊച്ചുകവല കോവിലകത്തും കടവ് റോഡിനു സമീപമുള്ള തോട് സ്വകാര്യവ്യക്തികൾ കയ്യേറി നികത്തിയ നിലയിലാണ്.

ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നു ഗ്രാമസഭയിൽ തോട് നികത്തിയവർക്കെതിരെ നോട്ടിസ് നൽകുന്നതിനു തീരുമാനം എടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. ടൗണിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന മറ്റപ്പള്ളി തോടിന്റെയും മിക്കഭാഗങ്ങളും സ്വകാര്യവ്യക്തികൾ കയ്യേറിയ നിലയിലാണ്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നഗരസഭയിലെ നാട്ടുതോടുകളെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama