go

യുവതികളുടെ നഗ്നചിത്രങ്ങൾ, വീഡിയോ; യുവാവിന്റെ ഫോൺ നോക്കിയ പൊലീസ് ഞെട്ടി

mobile-thieft
SHARE

കടുത്തുരുത്തി ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശത്താക്കി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈക്കം,വെച്ചൂർ, മറ്റം, ജിത്തുഭവനിൽ ജിൻസ് സജിയുടെ (24) മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളുടേതു മുതൽ മധ്യവയസ്കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നാൽപതിലധികം നഗ്നചിത്രങ്ങളും വീഡിയോകളുമാണ് ജിൻസിന്റെ ഫോണിൽ പ്രത്യേക ഫയലായി സൂക്ഷിച്ചത്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് ചാറ്റിങിലൂടെ ഇവരുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുന്ന ജിൻസ് ഇതു സൂക്ഷിച്ചു വയ്ക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ശാരീരിക ബന്ധം പുലർത്തുന്നതാണു ജിൻസിന്റെ പതിവെന്നു പൊലീസ് പറഞ്ഞു. 30 ലധികം പെൺകുട്ടികളെ ഇയാൾ ഈ രീതിയിൽ ഉപദ്രവിച്ചെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ചതിയിൽപ്പെട്ട ഒരു സ്കൂൾ വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരം സ്കൂൾ പ്രിൻസിപ്പൽ ഓപ്പറേഷൻ ഗുരുകുലം ടീമിന് കൈമാറിയതോടെയാണ് ഇയാൾ പിടിയിലായത്.

പെയിന്റിങ് തൊഴിലാളിയായ ജിൻസിന് കഞ്ചാവു വിൽപനസംഘവുമായി ബന്ധമുണ്ടെന്ന് എസ്ഐ എസ്. ശ്യാംകുമാർ പറഞ്ഞു. ജിൻസിന്റെ മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങൾ മറ്റേതെങ്കിലും ഫോണുകളിലേക്കോ കംപ്യൂട്ടറുകളിലേക്കോ പകർത്തിയോയെന്നു പൊലീസ് അന്വേഷണത്തിലാണ്. ഇതിനായി ഫോൺ ശാസ്ത്രീയ പരിശോധന നടത്തും. ചിത്രങ്ങളും വിഡിയോകളും പുറത്തുപോയിട്ടുണ്ടന്നാണു സൂചന. ചതിയിൽപ്പെട്ടവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. ജിൻസിനെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടുകിട്ടുന്നതിനായി അടുത്തദിവസം അപേക്ഷ നൽകുമെന്നും എസ്ഐ എസ്. ശ്യാംകുമാർ പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama