go

ഏറ്റുമാനൂരിൽ മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയം വരുന്നു

SHARE

ഏറ്റുമാനൂർ ∙ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മൾട്ടിപ്ലക്സ് തിയറ്റർ ഉൾപ്പെടുന്ന ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ കരാറായി. 26 കോടി രൂപയാണ് ചെലവ്. 15 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്നു വായ്പയെടുക്കും. ഇതിനുള്ള കരാറിൽ നഗരസഭ ഒപ്പുവച്ചു.

ആധുനിക രീതിയിലുള്ള തിയറ്റർ സമുച്ചയം 30 വർഷത്തേക്കു ചലച്ചിത്ര വികസന കോർപറേഷനു നഗരസഭ പാട്ടത്തിനു നൽകും. കരാർ പ്രകാരം നിശ്ചയിക്കപ്പെട്ട ലാഭവിഹിതം ഓരോവർഷവും കെഎസ്എഫ്ഡിസി നഗരസഭയ്ക്കു നൽകും. അടിസ്ഥാന തുകയുടെ 10% വീതം ഓരോ മൂന്നു വർഷം കഴിയുമ്പോഴും വർധിപ്പിക്കും. കെട്ടിടം നിർമിക്കുന്നതിന്റെ അനുമതി രേഖകൾ നഗരസഭ വാങ്ങും.

തിയറ്റർ പ്രവർത്തിപ്പിക്കുന്നതു കോർപറേഷന്റെ ഉത്തരവാദിത്തത്തിലാണ്. പ്രതിവർഷ ലാഭ വിഹിതത്തിൽ നിശ്ചിത ശതമാനം നഗരസഭയ്ക്കു നൽകാനാണു കരാർ. 2 നിലകളിലായി നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ താഴെനിലയിൽ 28 മുറികളും ഒന്നാമത്തെ നിലയിൽ 25 മുറികളുമാണുള്ളത്. കുട്ടികൾക്കായി മിനി പ്ലേ പാർക്ക്, ലഘു ഭക്ഷണ ശാല എന്നിവയുമുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama