go

പേപ്പർ ബാഗുകളുമായി വിദ്യാർഥികളുടെ ഹരിതമാർഗം

SHARE

ഏറ്റുമാനൂർ ∙ പേപ്പർ പുനരുപയോഗത്തിന് സമൂഹത്തിൽ മാതൃകയായി വിദ്യാർഥികൾ. മുടിയൂർക്കര ഗവ. എൽപി സ്‌കൂളിലെ വിദ്യാർഥികളാണ് ഫോട്ടോസ്റ്റാറ്റ് കടകളിൽ നിന്നു ഉപേക്ഷിക്കുന്ന കവറുകൾ ശേഖരിച്ച് ക്യാരി ബാഗുകൾ നിർമിക്കുന്നത്. അധ്യാപിക മേരിക്കുട്ടി സേവ്യറാണ് ഫോട്ടോസ്റ്റാറ്റ് കടകളിലും ഇന്റർനെറ്റ് കഫേകളിലും എ ഫോർ സൈസ് പേപ്പറുകൾ പൊതിഞ്ഞു വരുന്ന കവറുകൾ റോഡരികിൽ‌ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കാൻ ഇവ പുനരുപയോഗ സാധ്യമാക്കാമെന്ന ആശയം പങ്കിട്ടത്. ഉച്ചഭക്ഷണത്തിനു ശേഷം കിട്ടുന്ന ഇടവേളകളിലും മറ്റുമാണു ബാഗ് നിർമാണം. ബാഗിനു പുറത്ത് ' പുനരുപയോഗം ശീലമാക്കുക ' എന്ന സീൽ പതിക്കും. 200 ക്യാരി ബാഗുകൾ വിദ്യാർഥികൾ നിർമിച്ചു. ബാഗുകൾ മരുന്നുകടകളിലും മറ്റും സൗജന്യമായി നൽകുമെന്നു പ്രധാനാധ്യാപിക കെ.സിന്ധു പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama