go

കാർ മറിഞ്ഞ് അഞ്ച് തീർഥാടകർക്ക് പരുക്ക്

  കൂത്താട്ടുകുളം– പാലാ റോഡിൽ വെളിയന്നൂർ പെരുങ്കുറ്റിക്കു സമീപം തോട്ടുപുറംതാഴത്ത് ശബരിമല തീർഥാടർ സഞ്ചരിച്ചിരുന്ന കാർ പത്തടിയിലേറെ താഴ്ചയിലുള്ള തോട്ടിലേക്കു മറിഞ്ഞ നിലയിൽ.
കൂത്താട്ടുകുളം– പാലാ റോഡിൽ വെളിയന്നൂർ പെരുങ്കുറ്റിക്കു സമീപം തോട്ടുപുറംതാഴത്ത് ശബരിമല തീർഥാടർ സഞ്ചരിച്ചിരുന്ന കാർ പത്തടിയിലേറെ താഴ്ചയിലുള്ള തോട്ടിലേക്കു മറിഞ്ഞ നിലയിൽ.
SHARE

കുറവിലങ്ങാട് ∙ കൂത്താട്ടുകുളം– പാലാ റോഡിൽ പെരുങ്കുറ്റിക്കു സമീപം തോട്ടുപുറംതാഴത്ത് കാർ പത്തടിയിലേറെ താഴ്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് ശബരിമല തീർഥാടകരായ 5 യാത്രക്കാർക്ക് പരുക്ക്. പാലക്കാട് മണ്ണൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. പ്ലാക്കൽ അമ്മു (60), കുടുംബാംഗങ്ങളായ നന്ദൻ (51), ശിവദാസൻ (32), നിശാന്ത് (23), കൃഷ്ണകുമാർ (25) എന്നിവർക്കാണ് പരുക്ക്. അമ്മു, നന്ദൻ എന്നിവരുടെ പരുക്ക് ഗുരുതരമാണ്.

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ പാടത്തിനും റോഡിനും ഇടയിലായുള്ള കൈത്തോട്ടിലേക്കു തലകീഴായി മറിയുകയായിരുന്നു. പിന്നാലെ വന്ന ബസിലെ തീർഥാടകരും നാട്ടുകാരും ചേർന്നാണ് ഇവരെ വാഹനത്തിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama