വൈക്കം ∙ ബൈക്ക് യാത്രികരായ ദമ്പതികൾ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കെട്ടിട നിർമാണ കരാറുകാരനായ തലയോലപ്പറമ്പ് വടയാർ ചോഴിപ്പറമ്പിൽ പ്രസാദ് (55), ഭാര്യ വൈക്കം ബോയ്സ് സ്കൂളിനു സമീപം തയ്യൽക്കട നടത്തിവന്ന ചേർത്തല മായിത്തറ കുമാർ നിവാസിൽ സൈന (48) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6നു തോട്ടകം വളഞ്ഞമ്പലത്തിനു സമീപമാണ് അപകടം. പ്രസാദും ഭാര്യ സൈനയും കൂടി അംബികമാർക്കറ്റിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. ഏകമകൻ കൃഷ്ണപ്രസാദ്.
ബൈക്കിൽ ടിപ്പറിടിച്ച് ദമ്പതികൾ മരിച്ചു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.