go

പണിമുടക്കിൽ സ്തംഭിച്ച് നാടും നഗരവും

SHARE

കാഞ്ഞിരപ്പള്ളി∙പൊതുപണിമുടക്ക് രണ്ടാം ദിവസവും കാത്തിരപ്പള്ളി മേഖലയിൽ ഹർത്താലിന് സമാനമായി. രാവിലെ ഏതാനും കടകൾ തുറന്ന കടകൾ ഉച്ചയോടെ അടച്ചു.ഓട്ടോറിക്ഷാ,ടാക്സി വാഹനങ്ങളും,കെഎസ്ആർടിസി,സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.യാത്രക്കാരും വളരെ കുറവായിരുന്നു.

ദേശസാൽകൃത ബാങ്കുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഇടപാടുകാർ കുറവായിരുന്ന.സഹകരണ ബാങ്കുകൾ പ്രവർത്തിച്ചില്ല. സിവിൽ സ്റ്റേഷനിലെ 23 സർക്കാർ ഓഫിസുകളിൽ താലൂക്ക് ഓഫിസ് മാത്രമാണ് വൈകിട്ടു വരെ തുറന്നത്. 

എന്നാൽ, തഹസിൽദാർ ഒഴിച്ചുള്ള ജീവനക്കാർ ആരും ജോലിക്കെത്തിയില്ല.ഏതാനും ചില ഓഫിസുകൾ രാവിലെ തുറന്നെങ്കിലും ജീവനക്കാരും ആളുകളും ഇല്ലാത്തതിനാൽ ഉച്ചയ്ക്കു മുൻപേ അടച്ചു. 

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങളെ പണിമുടക്ക് ബാധിച്ചില്ല.എൻടിഎ നടത്തിയ ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ റജിസ്റ്റർ ചെയ്ത 186 വിദ്യാർഥികളിൽ 167 പേർ പരീക്ഷ എഴുതി.

സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.താലൂക്ക് ആശുപത്രയിൽ ഡോക്ടർമാരും ജീവനക്കാരും സ്വകാര്യ വാഹനങ്ങളിലും ആംബുലൻസിലുമായി ഡ്യൂട്ടിക്കെത്തിയെങ്കിലും എത്തിയെങ്കിലും ചികിത്സ തേടി എത്തിയവരുടെ എണ്ണം കുറവായിരുന്നു.ടൗണിൽ വൈകിട്ട് പ്രകടനവും ധർണയും നടന്നു.ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി. ഇസ്മയിൽ, പി.ഷാനവാസ്,പി. ജീരാജ് ,പി.കെ.നസീർ,ഷമീം അഹമ്മദ്,വി.എൻ രാജേഷ്,പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ,ഫസിലി പച്ചവെട്ടിയിൽ,സുനിൽ തേനംമാക്കൽ,എം.എ.ഷാജി,സിജോ പ്ലാത്തോട്ടം,പി.എ.താഹാ,ബീനാ ജോബി,ജോബി കേളിയംപറമ്പിൽ, അബ്ദുൽ മജീദ്,പി.പി.അഹമ്മദ് ഖാൻ,എന്നിവർ പ്രസംഗിച്ചു.

പൊൻകുന്നം ∙ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ പൊൻകുന്നത്ത് കടകൾ തുറന്നില്ല. ഹോട്ടലുകളും പ്രവർത്തിച്ചില്ല. മരുന്നു കടകൾ മാത്രമാണു തുറന്നത്. സർക്കാർ ഓഫിസുകളും പ്രവർത്തിച്ചില്ല. 

സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തടസ്സമില്ലാതെ ഓടി. കെഎസ്ആർടിസി ശബരിമല സ്‌പെഷൽ സർവീസുകൾ മാത്രം ഓടി. ഗ്രാമീണ മേഖലകളിൽ കടകൾ തുറന്നു പ്രവർത്തിച്ചു.

പൊൻകുന്നം ∙ നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ 48 മണിക്കൂർ പണിമുടക്ക് നടത്തിയ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമ്മേളനം നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു 

ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു.

പ്രഫ. റോണി കെ.ബേബി, മനു ലാൽ, പി.കെ ഗോപി, ഐ.എസ്.രാമചന്ദ്രൻ പി.എ.മാത്യു, പി.പി.എ സലാം, ബാലചന്ദ്രൻ, വി.ജി.ലാൽ എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama