go

സ്കൂളിനു മുന്നിൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ

Kottayam News
ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്‌ലീം എൽപി സ്കൂളിന് എതിർ വശത്ത് മാലിന്യം തള്ളിയപ്പോൾ.
SHARE

ഈരാറ്റുപേട്ട ∙ ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന ഗവൺമെന്റ് മുസ്‌ലിം എൽപി സ്കൂളിനു മുൻപിൽ മാലിന്യം തള്ളുന്നത്  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സ്കൂൾ‍ അധികൃതരും നാട്ടുകാരും നഗരസഭയ്ക്ക് പരാതി നൽകി. നാളുകളായി സ്കൂളിനു എതിർവശത്ത് മാലിന്യം തള്ളുകയാണ്.

ഈ മാലിന്യം തെരുവു നായകൾ വലിച്ചിഴച്ച് നിരത്തുകയും ചെയ്യുന്നു. നഗരസഭ ഇവ നീക്കം ചെയ്യാൻ വൈകിയാൽ സ്കൂളിലും സമീപ വീടുകളിലും ദുർഗന്ധം പരക്കും. മറ്റു സ്ഥലങ്ങളിൽ നിന്നു ലോറിയിൽ മാലിന്യങ്ങൾ തള്ളിയത് നാട്ടുകാർ ഇടപെട്ട് തിരിച്ചു കയറ്റിച്ച സംഭവവുമുണ്ട്.

2 ദിവസത്തെ പണിമുടക്കു കൂടിയായതോടെ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം മൂലം നാട്ടുകാർ ദുരിതത്തിലുമാണ്. സെൻട്രൽ ജംക്‌ഷനിലുൾപ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരമാണ്. രാത്രികാലങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം വിവിധ ജംക്‌ഷനുകളിൽ നിക്ഷേപിക്കുകയും പുലർച്ചെ ശുചീകരണ വിഭാഗം, വാഹനങ്ങളിൽ ഇവ നീക്കം ചെയ്യുകയുമാണ് പതിവ്.

തിങ്കളാഴ്ച അർധരാത്രി പണിമുടക്ക് ആരംഭിച്ചതോടെ ചൊവ്വാഴ്ച മാലിന്യം നീക്കിയില്ല. എന്നാൽ വ്യാപാരസ്ഥാപനങ്ങൾ പലതും തുറക്കുകയും ആളുകൾ നഗരത്തിലേയ്‌ക്ക് എത്തുകയും ചെയ്തതോടെ മാലിന്യം തലവേദനയായി. പൂഞ്ഞാർ ബസ് സ്റ്റോപ്പിന് തൊട്ടടുത്താണ് സെൻട്രൽ ജംക്‌ഷനിലെ മാലിന്യ നിക്ഷേപ കേന്ദ്രം.

ചാക്കുകളിൽ കെട്ടിയ മാലിന്യം റോഡിലേയ്ക്കും നിരന്നു തുടങ്ങി. വേനൽക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ നഗര മധ്യത്തിൽ തന്നെ മാലിന്യം കുന്നു കൂടുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ്.

വടക്കേക്കര, തെക്കേക്കര, എംഇഎസ് ജംക്‌ഷൻ തുടങ്ങി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെല്ലാം ഇത് തന്നെയാണ് അവസ്ഥ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama