go

ഓരുമുട്ടു ചോർച്ച ; കർഷകരുടെ നെഞ്ചിടിക്കുന്നു

Kottayam News
ചോർച്ച മാറാത്ത തലയാഴം മത്തുങ്കൽ ഓരുമുട്ടു്
SHARE

വൈക്കം ∙ തലയാഴം പഞ്ചായത്തിലെ മാടപ്പള്ളി മത്തുങ്കൽ ഓരുമുട്ടിന്റെ ചോർച്ച പച്ചക്കറി കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വേലിയേറ്റ സമയത്ത് ഓരുവെള്ളം വല്ലേത്തോടു വഴി വട്ടക്കരി പാടത്തേക്കു കയറുന്നത് 25 ഏക്കറോളം വരുന്ന പച്ചക്കറി കർഷകർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ നെൽകൃഷിക്കും ദോഷമാകും. കഴിഞ്ഞ വർഷവും ഇവിടെ മുട്ട് ഇതേ രീതിയിൽ ചോർന്നു  കൃഷി നശിച്ചതായി കർഷകർ പറഞ്ഞു. ഈ പാടശേഖരത്ത് ഒരുതവണ നെല്ലും പിന്നീട് പച്ചക്കറിയുമാണ് വർഷങ്ങളായി ചെയ്തുവരുന്നത്.

വെള്ളരി, വെണ്ട, പയറ്, ചീര, മത്തൻ, മുളക് തുടങ്ങിയവയാണ് പ്രധാന കൃഷി. വിഷുവിനെ ലക്ഷ്യമിട്ട് വെള്ളരിയാണ് കൂടുതലായും കൃഷിചെയ്യുന്നത്. താലൂക്കിന്റെ മിക്കപ്രദേശങ്ങളിലും കണിവെള്ളരി എത്തിക്കുന്നതും ഇവിടെ നിന്നാണ്. ഓരുവെള്ളത്തിന്റെ ചോർച്ച തടയാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഇത്തവണ വിഷുവിന് തലയാഴത്ത് വെള്ളരി വിളയുമോ എന്ന ആശങ്കയിലാണ് കർഷകർ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama