go

പൂന്തോട്ടമായി നാഗമ്പടം

 Kottayam News
അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ പുഷ്‌പ ഫല സസ്യ പ്രദർശന വേദിയിൽ ആഹ്ലാദത്തോടെ കുരുന്ന്. ചിത്രം: മനോരമ
SHARE

കോട്ടയം ∙ പൂക്കളുടെ ചിരികണ്ട് പുതുവർഷം ആഘോഷിക്കാൻ വേണ്ടതെല്ലാം കോട്ടയം പുഷ്പമേളയിലൊരുക്കിയിട്ടുണ്ട്. നാഗമ്പടം മൈതാനത്തു തുടങ്ങിയ നിറങ്ങളുടെ ഉത്സവം കാണാൻ ആദ്യ ദിനം കുട്ടികളക്കം ഒട്ടേറെപ്പേരെത്തി.വീട്ടിൽ പൂന്തോട്ടത്തിനൊപ്പം ഫലവൃക്ഷങ്ങളും ഒരുക്കാൻ വേണ്ടതെല്ലാം മേളയിലുണ്ട്.

വലുപ്പം കൊണ്ട് അമ്പരപ്പിക്കുന്നവയാണ് പല കാർഷിക വിളകളും. കപ്പ, ചേന, വിവിധതരം പഴങ്ങൾ തുടങ്ങിയവയും സന്ദർശകർക്കു വിസ്മയക്കാഴ്ച ഒരുക്കുന്നു. മൈതാനത്ത് ഒരുക്കിയ പുഷ്പമേള കാണാൻ രാത്രിയും തിരക്കാണ്.കുടുംബമായി എത്തുന്നവർ പച്ചക്കറി വിത്തുകൾ വാങ്ങിയും പുതിയ തരം കൃഷിരീതികളെപ്പറ്റി ചോദിച്ചറിഞ്ഞുമാണ് മടങ്ങുന്നത്. കുറഞ്ഞ സ്ഥലത്ത് അടുക്കളത്തോട്ടം ഒരുക്കുന്നതു മുതൽ പൂന്തോട്ടവും കൃഷി സ്ഥലവും ഒരുക്കാൻ വേണ്ടതെല്ലാം മേളയിലുണ്ട്.

 Kottayam News
കോട്ടയം നാഗമ്പടം മൈതാനത്ത് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ പുഷ്‌പ ഫല സസ്യ പ്രദർശനം നഗരസഭാധ്യക്ഷ ഡോ.പി.ആർ.സോന ഉദ്‌ഘാടനം ചെയ്യുന്നു. സെൻ ജേക്കബ്, അംബിൾ സണ്ണി, പുഷ്പ ബോസ്, ഗ്രേസി ജേക്കബ്, മേമ മാത്യു, അനിറ്റ രത്നം ജോസഫ്, അക്കാമ്മ ഇൗപ്പൻ, എൻ.കെ ആൻഡ്രൂസ്, സലില രാജഗോപാൽ, ബാവൻ ജോസഫ്, ലല്ലി ഇട്ടിച്ചെറിയ, രേണു ജേക്കബ് തുടങ്ങിയവർ സമീപം.

നഴ്സറികളും വ്യക്തികളും ഒരുക്കിയ ചെടിത്തൈകളുടെ സ്റ്റാളുകൾ, പൂന്തോട്ട ഉപകരണങ്ങൾ, ഐസ്ക്രീം സ്റ്റാളുകൾ എന്നിവയെല്ലാം ചേർന്ന് ഉത്സവ പ്രതീതി ഉണർത്തുന്നു. വിദേശത്തു നിന്നെത്തിയ ഓർക്കിഡുകളുടെ  ശേഖരവുമുണ്ട്. ഫെലനോപ്സിസ്, ഡെൺഡ്രോബിയം, മൊക്കാറ, വാന്റ, ആസ്കോസെന്റ, കാറ്റ്ലിയ വിഭാഗത്തിൽപ്പെട്ടവയാണ് ഇവയിലേറെയും. തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്.

എല്ലാവരെയും ആകർഷിക്കുന്ന പുഷ്പസംവിധാനത്തിൽ വിദേശപൂക്കൾ ഉപയോഗിച്ച് 60 തരം ദൃശ്യങ്ങളൊരുക്കിയിട്ടുണ്ട്.  പാചക വിദഗ്ധ സിന്ധു മാത്യു ഒരുക്കിയ ഹോംമേഡ് ചോക്ലേറ്റ് വിഭവങ്ങളുടെ ക്ലാസിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. ഏറ്റവും പുതിയ ഡിസൈനിലുള്ള വിവാഹ സ്വർണാഭരണങ്ങൾ പണിക്കൂലിയിൽ 60 ശതമാനം കിഴിവോടെ ബുക്ക് ചെയ്യാനുള്ള സൗകര്യം മേളയുടെ മുഖ്യ പ്രായോജകരായ ഇടിമണ്ണിക്കൽ ജ്വല്ലേഴ്സിന്റെ സ്റ്റാളിലുണ്ട് 

മേളയിലേക്കുള്ള  പ്രവേശന  ടിക്കറ്റുകൾ വാങ്ങാം

ക്യുആർഎസിന്റെ കഞ്ഞിക്കുഴി ഷോറൂം, ബേക്കർ ജംക്‌ഷനിലെ റെയ്മണ്ട് ഷോറൂം, കഞ്ഞിക്കുഴി മാക്സ്, കഞ്ഞിക്കുഴി ജി മാർട്ട്, എംഡി കൊമേഴ്സ്യൽ സെന്ററിന് എതിർവശമുള്ള ജോസഫ് ആന്റണി പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ പ്രവേശന ടിക്കറ്റ് ലഭിക്കും. 

രുചിച്ചറിയാം

രുചിയുടെ മേളവും പുഷ്പമേളയ്ക്കൊപ്പമുണ്ട്.. പായസം സ്റ്റാളിൽ പാൽപ്പായസം, അടപ്രഥമൻ എന്നിവയും പലവിധ ജ്യൂസുകളുമുണ്ട്. ചിക്കൻ വിഭവങ്ങളും മേളയുടെ രുചിക്കൂട്ടിലുണ്ട്. കൊതിയൂറുന്ന ബിരിയാണിക്കടകൾ കടന്നെത്തിയാൽ കോഴിക്കോടൻ ഹൽവയും രുചിച്ചറിയാം. ദോശപ്രിയരെക്കാത്ത് ദോശമേളയുമുണ്ട്.   

മനോരമ സ്റ്റാളിൽ വിലക്കുറവ്

കർഷകശ്രീ, സമ്പാദ്യം, ആരോഗ്യം മാസികകളുടെ വാർഷിക സ്കീമിൽ ചേരാൻ ഇവിടെ അവസരമുണ്ട്. ഇംഗ്ലിഷ്, മലയാളം ഇയർ ബുക്കുകൾ ഉൾപ്പെടെ മനോരമയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വിലക്കുറവിൽ ലഭിക്കും. 

മനോരമ പ്രിവിലേജ് കാർഡുള്ളവർക്ക് കൂടുതൽ ഇളവു ലഭിക്കും. കർഷകശ്രീ വാർഷിക വരിസംഖ്യ അടയ്ക്കുന്നവർക്ക് കർഷകശ്രീ 2019 ഡയറി സൗജന്യമായി ലഭിക്കും.

വിദ്യാർഥികൾക്ക്  ഇളവ് ഇന്നു കൂടി

സ്കൂൾ കുട്ടികൾക്കു മേളയിൽ പ്രത്യേക പരിഗണന.  എൽപി വിഭാഗം വരെയുള്ള വിദ്യാർഥികൾക്ക് ഇന്നു കൂടി പ്രവേശന പാസിന് 50% ഇളവുണ്ട്. സ്കൂളുകളിൽ നിന്നു സംഘമായി എത്തുന്ന വിദ്യാർഥികൾക്കാണ് ഇളവ്.

സ്വർണനാണയം സമ്മാനം 

മേള സന്ദർശിക്കാൻ എത്തുന്നവരിൽനിന്ന് പ്രതിദിനം മൂന്നു ഭാഗ്യശാലികൾക്ക് ഇടിമണ്ണിക്കൽ ജ്വല്ലറി നൽകുന്ന സ്വർണ നാണയം സമ്മാനം. പ്രവേശന ടിക്കറ്റിനൊപ്പം ലഭിക്കുന്ന കൗണ്ടർ ഫോയിൽ പൂരിപ്പിച്ച് ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ സ്റ്റാളിലെ ബോക്സിൽ നിക്ഷേപിക്കുന്നവരിൽനിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.

 ഇന്നത്തെ താരം  ഓർണമെന്റൽ  കലേ- കാണാനും കഴിക്കാനും

 Kottayam News
ഓർണമെന്റൽ കലേ

കാബേജ് കുടുംബത്തിൽ നിന്നുള്ള ഓർണമെന്റൽ കലേ എന്ന ചെടി തണുപ്പുള്ള കാലാവസ്ഥയിലാണ് വളരുന്നത്. തണുപ്പുള്ള മേഖലകളിൽ ഈ ചെടികൾ പൂവിടും.    അല്ലാത്ത സ്ഥലങ്ങളിൽ വയലറ്റ് നിറത്തിലുള്ള ഇലകൾ മാത്രം. ചൂടുള്ള മേഖലകളിൽ ഓർണമെന്റൽ  കലേക്കു വളർച്ച കുറവാണ്.

ഭക്ഷ്യയോഗ്യമായ ഈ ചെടിയുടെ ഇലകൾ സാലഡിലും മറ്റും ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ കുമളി, മൂന്നാർ മേഖലകളിൽ ഇതു വ്യാപകമായി കാണപ്പെടുന്നുണ്ട്. സൂര്യപ്രകാശമുള്ളപ്പോൾ പ്രത്യേക ഭംഗി തോന്നിക്കുന്ന ഇവ പുഷ്പമേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

മേളയിൽ ഇന്ന് 

∙ കാർഷിക ക്വിസ് – 2.30 

∙ ഗാനമേള 6.30 

മേളയിൽ നാളെ 

∙മൈലാഞ്ചിയിടൽ മൽസരം  – 10.00 

∙ ഗാനമേള 6.30 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama