go

മതസൗഹാർദത്തിന്റെ ആരവം ; എരുമേലി ചന്ദനക്കുടം വർണാഭം

 Kottayam News
എരുമേലി ചന്ദനക്കുടം ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ. ചിത്രം: മനോരമ
SHARE

എരുമേലി ∙ ഇമ്പം പകർന്ന ചന്ദനക്കുടം നാടിനു മതമൈത്രിയുടെ സന്ദേശം പകർന്നു. ചന്ദനക്കുടത്തെ പേട്ടക്കവലയിൽ വ്യാപാരി സമൂഹം സ്വീകരിച്ചു. തുടർന്നു നടന്ന ഘോഷയാത്രയിൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, കെഎസ്ആർടിസി, പൊലീസ്, ദേവസ്വം, ചെമ്പകത്തുങ്കൽ സ്റ്റേഡിയം, എസ്എൻഡിപി, എൻഎസ്എസ്, വിശ്വകർമ മഹാസഭ, കേരള വെള്ളാള മഹാസഭ, അയ്യപ്പസേവാസംഘം, അമ്പലപ്പുഴ സംഘം, അയ്യപ്പസേവാ സമാജം തുടങ്ങിയവ സ്വീകരിച്ചു.

അയ്യപ്പനും വാവരും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഓർമകൾ പുതുക്കി നടന്ന സൗഹൃദ സംഗമം അവിസ്മരണീയമായി. ഇന്നലെ ജമാ അത്ത് ഓഫിസിൽ നടന്ന സംഗമം മതസൗഹാർദം ഊട്ടിയുറപ്പിച്ചു. അമ്പലപ്പുഴ സംഘം പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, ജമാ അത്ത് പ്രസിഡന്റ് ഹാജി പി.എച്ച്. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണു സൗഹൃദ ചർച്ച നടന്നത്.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദം വീണ്ടും ഊട്ടിയുറപ്പിച്ച് അമ്പലപ്പുഴ സംഘം താഴത്തുവീട്ടിൽ കുടുംബത്തിലെത്തി. അമ്പലപ്പുഴ സംഘത്തെ പൊന്നാട അണിയിച്ചു നിലവിളക്കു നൽകിയാണ് താഴത്തുവീട്ടുകാർ സ്വീകരിച്ചത്. പരേതനായ താഴത്തുവീട്ടിൽ ഹസൻ റാവുത്തരും അമ്പലപ്പുഴ സംഘവുമായി പതിറ്റാണ്ടുകളായി നിലനിന്ന ബന്ധം ഇരുകൂട്ടരും ഓർമിച്ചെടുത്തു. 

കാലങ്ങളായി അമ്പലപ്പുഴ തുള്ളൽ സംഘത്തിനൊപ്പം പേട്ടതുള്ളലിനെ അനുഗമിച്ചിരുന്നത് ഹസൻ റാവുത്തരാണ്. റാവുത്തരുടെ മരണശേഷവും ഈ ബന്ധം തുടരുകയാണ്. ഘോഷയാത്രയ്ക്കു മുന്നോടിയായി നടന്ന യോഗത്തിൽ ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി നൈസാം പി.അഷറഫ്, ആന്റോ ആന്റണി എംപി, പി.സി. ജോർജ് എംഎൽഎ, കലക്ടർ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സബ് കലക്ടർ ഈശ പ്രിയ, സ്പെഷൽ ഓഫിസർ വി.ജി. വിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ,

ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്,  കെ.ആർ.അജേഷ്, ജസ്ന നജീബ്, ഫാരിസ ജമാൽ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ, എൻഎസ്എസ് കരയോഗം സെക്രട്ടറി എം.എസ്. വിശ്വനാഥൻ പിള്ള, വെള്ളാള മഹാസഭ യൂണിയൻ പ്രസിഡന്റ് ഗോപിനാഥപിള്ള, അയ്യപ്പ സേവാസംഘം യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ, ,അഖില കേരള വിശ്വകർമ മഹാസഭ ശാഖാ പ്രസിഡന്റ് എ.കെ. സത്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഹരികുമാർ. അൻസാരി പാടിക്കൽ എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തിന് പ്രസിഡന്റ് പി.എച്ച്.ഷാജഹാൻ, വൈസ് പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, സെക്രട്ടറി നൈസാം പി.അഷറഫ് , ജോ. സെക്രട്ടറി ഹക്കിം മാടത്താനി, നാസർ പനച്ചിയിൽ ,സലിം കണ്ണങ്കര, നിസാർ പ്ലാമൂട്ടിൽ, റസൽ സലിം, റെജി ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama