go

വൈക്കത്ത് കുടുംബ കോടതിയും എംഎസിടിയും അനുവദിക്കണം

SHARE

വൈക്കം ∙ ആധുനിക സൗകര്യങ്ങളോടെ വൈക്കത്ത് നിർമിച്ച പുതിയ കോടതി സമുച്ചയത്തിൽ കുടുംബ കോടതിയും മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലും അനുവദിക്കണമെന്ന് വൈക്കം നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ഹൈക്കോടതിയോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. കേരളത്തിലെ ആദ്യ കോടതികളിലൊന്നാണ് വൈക്കത്തേത്.

കുടുംബ വ്യവഹാരങ്ങൾ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം തർക്കങ്ങൾ എന്നിവയുടെ നടത്തിപ്പിനായി വൈക്കത്തും സമീപത്തുള്ളവരും ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോടതികളെയാണ് ആശ്രയിക്കുന്നത്. ഈ കോടതികളിലെ വ്യവഹാരങ്ങളുടെ ബാഹുല്യവും ചെലവും യാത്രാ ക്ലേശവും ഏറെയാണ്. 

ഇതെല്ലാം കണക്കിലെടുത്ത് വൈക്കത്തെ പുതിയ കോടതി സമുച്ചയത്തിൽ കൂടുതൽ കോടതികൾ അനുവദിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. ഇതു സംബന്ധിച്ച പ്രമേയം അംബരീഷ് ജി.വാസു, സൽബി ശിവദാസ് എന്നിവരാണ് അവതരിപ്പിച്ചത്. പിഎംഎവൈ ഭവന നിർമാണ പദ്ധതിയിൽപ്പെടുത്തി ഭവനരഹിതരായ 202 പേരുടെ പുതിയ അപേക്ഷകൾ കൗൺസിൽ യോഗം അംഗീകരിച്ചു. ഇതുകൂടാതെ നിലവിൽ 199 പേരുടെ വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 

കൗൺസിൽ യോഗത്തിൽ അധ്യക്ഷൻ പി.ശശിധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഡി. രഞ്ജിത്കുമാർ, ബിജു കണ്ണേഴത്ത്, പി.എൻ. കിഷോർകുമാർ, എം.ടി. അനിൽകുമാർ, സെക്രട്ടറി രമ്യാ ക്യഷ്ണൻ എന്നിവർ ചർച്ചയിൽ  പങ്കെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama