go

ആ ചിത്രങ്ങൾ മാത്യുവിന്റെ കയ്യിലുണ്ട്

Kottayam News
പാമ്പാടി പഴയ മാർക്കറ്റിന്റെ 46 വർഷം മുമ്പ് നടന്ന ഉദ്ഘാടനത്തിന്റെ ചിത്രം. മലയാള മനോരമ അന്ന് ഒന്നാം പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
SHARE

പാമ്പാടി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓ‍ർമയിൽ നിന്നു ചികഞ്ഞെടുത്ത ആ ചിത്രങ്ങൾ ചേർക്കോട്ട് മാത്യു സി.വർഗീസിന്റെ കയ്യിൽ ഇപ്പോഴും ഭദ്രം.കഴിഞ്ഞ ദിവസം പാമ്പാടി മാർക്കറ്റിലെ പുതിയ കാർഷിക വിപണന കേന്ദ്രം ഉദ്ഘാടത്തിനെത്തിയപ്പോഴാണ് ഉമ്മൻചാണ്ടി 46 വർഷം മുൻപ് എംഎൽഎ ആയിരുന്ന സമയത്ത് ഇതേ സ്ഥലത്ത് പങ്കെടുത്ത പഴയ പാമ്പാടി ചന്തയുടെ ഉദ്ഘാടനത്തെ കുറിച്ചു ഓർത്തെടുത്തത്.

Kottayam News
പാമ്പാടിയിൽ 46 വർഷം മുമ്പ് പഴയ മാർക്കറ്റ് ഉദ്ഘാടനത്തിനെത്തിയ വിശിഷ്ടാതിഥികൾക്കു നൽകിയ സ്വീകരണത്തിന്റെ ചിത്രം.

ജനങ്ങൾ ഉത്സവത്തോടെ പങ്കെടുത്ത ആ ചടങ്ങ് പിറ്റേദിവസം മലയാള മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു.അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ സി.എം.വർഗീസ് ചേർക്കോട്ടിന്റെ നേതൃത്വത്തിൽ മുൻ മന്ത്രിമാരായ എം.എൻ.ഗോവിന്ദൻനായർ,പോൾ പി.മാണി,പഞ്ചായത്ത് ഡയറക്ടറായിരുന്ന സുബ്ബയ്യൻ എന്നിവരായിരുന്നു മാർക്കറ്റ് ഉദ്ഘാടനത്തിന്റെ മുഖ്യാതിഥികൾ.ജനങ്ങൾ ആഘോഷത്തോടെ പങ്കെടുത്ത ചടങ്ങിന്റെയും മലയാള മനോരമ പ്രസിദ്ധീകരിച്ച ചിത്രവും സി.എം.വർഗീസിന്റെ മകനായ മാത്യൂ.സി.വർഗീസ് ചരിത്രരേഖകളായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama