go

പൊൻകുന്നത്ത് മഴ കണ്ണീർത്തുള്ളിയായി

Kottayam News
പൊൻകുന്നത്ത് കോടതിപ്പടിക്കു സമീപം മതിൽ ഇടിഞ്ഞു വീണ നിലയിൽ.
SHARE

പൊൻകുന്നം ∙ നാടിന് കുളിരായി പെയ്ത മഴ ഇതര സംസ്ഥാന തൊഴിലാളികൾക്കു കണ്ണീർ മഴയായി. 2 ദിവസമായി മഴ തുടങ്ങിയപ്പോൾ മാസങ്ങളായി മഴ ഇല്ലാതിരുന്ന നാട് സന്തോഷിച്ചെങ്കിലും മഴ കെടുതി ആയിമാറുകയായരുന്നു.  പൊൻകുന്നത്ത് കോടതി പടിക്കു സമീപം മതിൽ ഇടിഞ്ഞു വീണ് 2 അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ച വിവരം ഞെട്ടലോടെയാണ് നാട് അറിയുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ ഹൊസൈൻ, റബ്ബാനി മിയ എന്നിവരാണ് ഇടിഞ്ഞുവീണ മതിലിന് അടിയിൽപെട്ടു മരിച്ചത്.

മേഖലയിൽ ബംഗാൾ സ്വദേശികളായ ഒട്ടേറെ തൊഴിലാളികൾ നിർമാണ മേഖലയിൽ ഉണ്ട്. ഇവരെല്ലാം പരസ്പരം അടുത്ത് അറിയുന്നവരും അവധി ദിനങ്ങളിൽ നേരിൽ കാണുന്നവരും ആണ്. അവർക്കെല്ലാം വേദനയായി സ്വന്തം നാട്ടിൽ ജീവിക്കാൻ വഴി കാണാതെ ഇവിടെ എത്തി എല്ലു മുറിയെ പണി എടുത്തിരുന്നവരുടെ വേർപാട്.

ഇന്നലെ വൈകിട്ട് മഴ തുടങ്ങിയപ്പോൾ പകൽ കെട്ടി നിർത്തിയ മതിൽ മഴയിൽ കുതിർന്ന് നശിക്കാതിരിക്കാൻ ആണ് തൊഴിലാളികൾ പടുത വലിച്ചു കെട്ടാൻ ശ്രമിച്ചത്. ഇതിനിടയിൽ മതിൽ പൂർണമായും നിലം പൊത്തി. ജാക്കീറും റബ്ബാനിയും കട്ടകൾക്ക് ഇടയിൽ പെട്ടു. ഇരുവരെയും രക്ഷിക്കാനുള്ള മറ്റുള്ളവരുടെ ശ്രമം ഫലം കണ്ടില്ല. സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു. സ്വകാര്യവ്യക്തിയുടെ കെട്ടിട സമുച്ചയത്തിന്റെ സംരക്ഷണ ഭിത്തി ആണ് ഇടിഞ്ഞു വീണത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama