go

പ്രളയശേഷം മണൽ പ്രളയം

Kottayam News
പമ്പാനദിയിൽ പ്രളയകാലത്ത് അടിഞ്ഞു കൂടി രൂപപ്പെട്ട മണൽത്തിട്ട
SHARE

എരുമേലി∙ പ്രളയത്തിൽ അടിഞ്ഞുകൂടിയ  മണൽ നീക്കം ചെയ്യാത്തതിനെ തുടർന്നു പമ്പാനദി ഗതിമാറിയൊഴുകി നദിയുടെയും തീരദേശത്തിന്റെയും ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നു. നദിക്കു രൂപമാറ്റം സംഭവിച്ചതോടെ തീരദേശങ്ങളിലെ ജലസ്രോതസുകളിൽ വരൾച്ച. മണൽ നീക്കം ചെയ്യാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യം.

കഴിഞ്ഞ ഓഗസ്റ്റിൽ പെയ്ത കനത്ത മഴയെ തുടർന്നാണു പമ്പയിൽ മണൽ അടിഞ്ഞു കൂടിയത്. പമ്പയിലെ ഡാമുകൾ തുറന്നു വിട്ടതോടെ ഡാമുകൾക്കുള്ളിലെ വെള്ളത്തിനൊപ്പം വൻതോതിൽ മണലും ഒഴുകി എത്തുകയായിരുന്നു. നദിയിലെ ഏഞ്ചൽവാലി, അഴുതമുന്നി, ആറാട്ടുകയം,കണമല, പാറക്കടവ്, ഉമിക്കുപ്പ, ഇടകടത്തി, മണക്കയം, ഇടത്തിക്കാവ്, പെരുന്തേനരുവി എന്നിവിടങ്ങളിലെ കയങ്ങളിലും തീരത്തുമായി മല പോലെയാണ് മണൽക്കൂനകൾ രൂപപ്പെട്ടിരിക്കുന്നത്. പ്രളയസമയത്തു മണൽക്കൂനകൾ നൂറുകണക്കിനു കെട്ടിടങ്ങളെ വിഴുങ്ങുകയും ചെയ്തിരുന്നു.

എന്നാൽ പ്രളയശേഷം നദിയുടെ ശുചീകരണത്തിനോ, മണൽ നീക്കം ചെയ്യുന്നതിനോ നടപടി ഉണ്ടാവുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. പൊതുജനത്തിന്റെ വീടുനിർമാണം അടക്കമുള്ള കാര്യങ്ങൾക്കു പോലും മണൽ ഉപയോഗപ്പെടുത്തുന്നില്ല. 

നദിയുടെ ഇരുകരകളിലും മണൽക്കൂനകൾ രൂപപ്പെട്ടതോടെ പലയിടത്തും മധ്യഭാഗത്തുകൂടിയാണ് വെള്ളം ഒഴുകുന്നത്. ഇതു മൂലം തീരദേശത്തെ കിണറുകളിലും മറ്റും ജലനിരപ്പ് വളരെയേറെ  താഴ്ന്നിരിക്കുകയാണ്. വേനൽ മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമാവുമെന്ന്  ആശങ്കയും ഉയരുന്നു. മണൽ ലേലം ചെയ്തു നീക്കണമെന്നും ആവശ്യമുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama