go

ചെക്ക് ഡാം നിർമാണം ആരംഭിച്ചു

Kottayam News
കറിപ്ലാവ് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള ചെക്ക്ഡാം നിർമാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുന്നു.
SHARE

കാഞ്ഞിരപ്പള്ളി∙ പഞ്ചായത്ത് 12-ാം വാർഡിൽ പടപ്പാടി തോട്ടിൽ,കറിപ്ലാവ് കുടിവെള്ള പദ്ധതിക്കു വേണ്ടി ചെക്ക് ഡാം നിർമാണം ആരംഭിച്ചു. ചെക്ക് ഡാം നിർമാണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും 20 ലക്ഷം രൂപയാണ് അനുവദിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർമാണോദ്ഘാടനം നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീർ,വാർഡംഗം മുബീന നൂർ മുഹമ്മദ്,പഞ്ചായത്ത് അംഗങ്ങളായ ജോഷി അഞ്ചനാട്ട്,സുരേന്ദ്രൻ കാലായിൽ, മേഴ്‌സി വെട്ടിയാങ്കൽ,ഷീലാ തോമസ്, കറിപ്ലാവ് കുടിവെള്ള പദ്ധതി സൊസൈറ്റി ഭാരവാഹികളായ സാജൻ അഞ്ചനാട്ട്,ജിനു ചെറിയാൻ,ഷാജി മൈലപറമ്പിൽ,ബേബി കാരിക്കൽ,സജു പുതിയിടം എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 12, 20 വാർഡുകളിൽപ്പെടുന്ന കറിപ്ലാവ് മേഖലയിൽ 250-കുടുംബങ്ങൾക്ക് ഹൗസ് കണക്‌ഷൻ വഴി കുടിവെള്ള വിതരണം നടത്തുന്ന പദ്ധതിയാണ് കറിപ്ലാവ് കുടിവെള്ള പദ്ധതി.പടപ്പാടി തോടിന്റെ തീരത്തുള്ള കുളമാണ് പദ്ധതിയുടെ ജലസ്രോതസ്സ്.എന്നാൽ വേനൽക്കാലത്ത് കുളത്തിലെ ജലലഭ്യത കുറയുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്യും.വേനൽകാലത്തും വെള്ളം ലഭിക്കുന്നതിന് വേണ്ടിയാണ് കുളത്തിന് തൊട്ടുതാഴെ നിർദ്ദിഷ്ട ചെക്ക് ഡാം നിർമിക്കുന്നത്.

ചെക്ക് ഡാം നിർമാണം പൂർത്തിയാകുന്നതോടെ പടപ്പാടി തോട്ടിൽ വെള്ളം സംഭരിച്ചു നിർത്തി കുളത്തിലെ ജലലഭ്യത വർധിപ്പിക്കാനും കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കുന്നതിനും അതുവഴി മേഖലയിലെ ജലക്ഷാമം പരിഹരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഏപ്രിലിൽ ചെക്ക് ഡാം നിർമാണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്യുമെന്നും ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama