go

റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നു

Kottayam News
കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡരികിൽ ചാക്കിലും പ്ലാസ്റ്റിക് കൂട്ടിലും കെട്ടിക്കൊണ്ടുവന്നു തള്ളിയ മാലിന്യങ്ങൾ.
SHARE

കാഞ്ഞിരപ്പളളി∙ ആളൊഴിഞ്ഞ റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ് . കാഞ്ഞിരപ്പള്ളി– തമ്പലക്കാട് റോഡരികിലെ ആൾ താമസമില്ലാത്ത പുരയിടങ്ങളിലും,ആളൊഴിഞ്ഞ പാതയോരത്തുമാണ് മാലിന്യങ്ങൾ തള്ളുന്നത് പതിവായത്.മാനിടംകുഴി പാലം മുതൽ തമ്പലക്കാട് വരെയുള്ള ഭാഗത്താണ് അടുക്കള മാലിന്യങ്ങൾ മുതൽ അറവ്ശാലയിലെ അവശിഷ്ടങ്ങൾ വരെ തള്ളിയിരിക്കുന്നത്. 

വീടുകൾ,ഹോട്ടലുകൾ,കേറ്ററിങ് സ്ഥാപനങ്ങൾ,പച്ചക്കറി,മൽസ്യവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും റോഡരികിൽ പതിവു കാഴ്ചയാണ്. 

വാഹന തിരക്കൊഴിഞ്ഞ സമയങ്ങളിലും,രാത്രിയിലും വാഹനങ്ങളിൽ കൊണ്ടുവന്ന് വലിച്ചെറിയുന്നതിനാൽ ഇവ ചിതറി കിടക്കുകയാണ്.ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും മാനിക്കാതെയാണ് ഇവിടെ മാലിന്യങ്ങൾ ഇടുന്നത്.

അസഹനീയമായ ദുർഗന്ധവും നാട്ടുകാർക്കും ഇതുവഴിയുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുന്നു.മാലിന്യങ്ങൾ പക്ഷികൾ എടുത്ത് സമീപത്തെ കിണറുകളിൽ ഇടുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

മറ്റു സ്ഥലങ്ങളിൽ നിന്നും രാത്രി സമയങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama