go

മാതുപ്പുശേരിക്കാർ ഇനി വെള്ളം തേടി അലയേണ്ട

SHARE

കുമരകം ∙ പഞ്ചായത്ത് എട്ടാം വാർഡ് പൊങ്ങലിക്കരിയിലെ മാതുപ്പുശേരി നിവാസികൾക്കു ഇനി ശുദ്ധജലം തേടി ദൂരെ സ്ഥലങ്ങളിൽ പോകേണ്ട. പോള മൂലം വള്ളത്തിൽ  പോയി വെള്ളം ശേഖരിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ തലച്ചുമടായി വെള്ളം എത്തിച്ചാണ് ഇവിടുത്തുകാർ ഉപയോഗിച്ചിരുന്നത്. 

മാതുപ്പുശേരി ഭാഗത്തേക്കു പുതിയ പൈപ്പ്‌ലൈൻ ഇട്ടതോടെ  ഇനി വീടിനു സമീപത്തു വെള്ളം എത്തും. കൊച്ചിൻ ഷിപ്പ്‌യാഡ് സി എസ്ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 4.51 ലക്ഷം രൂപ ചെലവഴിച്ചാണ് പൈപ്പ്‌ലൈൻ സ്ഥാപിച്ചു വെള്ളം എത്തിക്കുന്നത്. വാർഡ് അംഗം പി. കെ. സേതുവിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 10.30ന് ബി. രാധാകൃഷ്ണമേനോൻ നിർവഹിക്കും. കെ. സുരേഷ്കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama