go

കാർ മരത്തിലിടിച്ച് ഡ്രൈവർക്ക് പരുക്ക്

Kottayam News
വൈക്കം ചേരുംചുവട്ടിൽ നിയന്ത്രണം വിട്ടകാർ മരത്തിലിടിച്ചുണ്ടായ അപകടം.
SHARE

വൈക്കം ∙ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഡ്രൈവർക്ക് പരുക്ക്. ചേർത്തല സ്വദേശി റാംമോഹൻ(62)നാണ് പരിക്കേറ്റ്ത്. റാംമോഹനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ടു 3നു തോട്ടുവക്കം ചേരും ചുവട്ടിലാണ് അപകടം. ചേർത്തലയിൽ നിന്നും വൈക്കം ഭാഗത്തേക്കുവന്ന കാറാണ് അപകടത്തിൽ പെട്ടത്. വൈക്കം ഫയർ സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ വൈക്കം അഡീഷനൽ എസ്ഐ എം.എം. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama