go

വിദ്യാർഥിനിയുടെ മുഖത്ത് കെഎസ്ആർടിസി കണ്ടക്ടർ തുപ്പിയെന്നു പരാതി

kollam-ksrtc
SHARE

പിറവം∙സ്റ്റോപ്പിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യാത്രക്കാരിയായ  വിദ്യാർഥിനിയുടെ മുഖത്ത് കെഎസ്ആർടിസി കണ്ടക്ടർ കാർപ്പിച്ച‌ു തുപ്പിയെന്നു പരാതി. ഇന്നലെ ആരംഭിച്ച എസ്എൽസിസി പരീക്ഷയ്ക്കു മുന്നോടിയായി കുടുംബക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങുകയായിരുന്ന 10–ാം ക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. 

ചൊവ്വാഴ്ച രാത്രി 8 മണിയോടെ വൈറ്റില–സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസിലായിരുന്നു സംഭവം. പാലാ ഡിപ്പോയിലെ ബസാണിത്. മുളന്തുരുത്തി തുരുത്തിക്കരയിൽ നിന്നാണു മാതാവിനൊപ്പം വിദ്യാർഥിനി ബസിൽ കയറിയത്.  പിറവം മുല്ലൂർപടിയിൽ നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ കൂട്ടാക്കിയില്ല. സമയം വൈകിയതിനാൽ, അടുത്ത സ്റ്റോപ്പായ നഗരസഭ ഓഫിസ് പടിയിൽ ബസ് നിർത്തണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പെൺകുട്ടിയുടെയും മാതാവിന്റെയും ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ചിലർ എതിർപ്പുയർത്തിയതോടെ ഇവിടെ നിന്ന് 150 മീറ്റർ ദൂരെ കെഎസ്ഇബി ഓഫിസ് പരിസരത്ത് ബസ് നിർത്തി. ബസിൽ നിന്ന് ഇരുവരും ഇറങ്ങിയതിനു പിന്നാലെയാണ് കണ്ടക്ടർ രണ്ടു തവണ തന്റെ മുഖത്ത് തുപ്പിയതെന്നു പെൺകുട്ടി  പറഞ്ഞു. പൊലീസിൽ പരാതി നൽകി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama