go

പിതാവിന്റെ വിയോഗം അറിയാതെ അല്ലി പരീക്ഷാഹാളിൽ

Kottayam News
പിതാവിന്റെ വേർപാടറിയാതെ പ്ളസ്ടു പരീക്ഷയെഴുതിയ അല്ലി സജിയും മാതാവ് ആനിയും സഹോദരൻ ആൻസണും സജി എബ്രഹാമിന്റെ മൃതദേഹത്തിനരികെ.
SHARE

മണർകാട് ∙ പിതാവിന്റെ വിയോഗമറിയാതെ അല്ലി സജി (17) പ്ളസ്ടു പരീക്ഷയെഴുതി. സെന്റ് മേരീസ് എച്ച്എസ്എസ് വിദ്യാർഥിനി അല്ലിയുടെ പിതാവ് ഉച്ചിമറ്റത്തിൽ സജി ഏബ്രഹാം (54) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. അസുഖത്തെ തുടർന്നു രണ്ടാഴ്ചയായി മെഡിക്കൽ  കോളജ്  ആശുപത്രിയിൽ ചികൽസയിൽ കഴിയുകയായിരുന്നു നിർധന കുടുംബാഗമായ സജി.

പ്ളസ്ടു  പരീക്ഷ നടക്കുന്നതിനാൽ സജിയുടെ വിയോഗം ഇന്നലെ പുലർച്ചെ അല്ലിയെ അറിയിച്ചില്ല. മലയാളം പരീക്ഷ ദിനമായിരുന്നു ഇന്നലെ. പരീക്ഷ കഴി‍ഞ്ഞ ഉടൻ അല്ലിയെ കൂട്ടികൊണ്ടു പോകാൻ ബന്ധുജനങ്ങൾ സ്കൂളിലെത്തി.വീട്ടിലെത്തുമ്പോഴാണ് പിതാവിന്റെ ചേതനയറ്റ ശരീരം അല്ലി കാണുന്നത്. 

അല്ലിയുടെ ദുഖം ആശ്വസിപ്പിക്കാൻ ബന്ധുജനങ്ങളും പാടു പെട്ടു. സജിയുടെ സംസ്കാരം ഇന്ന് 10ന് ഇലക്കൊടിഞ്ഞിയിലുള്ള ദൈവസഭ സെമിത്തിരിയിൽ.ആനിയാണ് ഭാര്യ. കോളജ് വിദ്യാർഥിയായ ആൻസൺ മകനാണ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama